വടക്കഞ്ചേരി: സംസ്ഥാനത്ത് വിദേശ മദ്യവില്പനശാലകളുടെ സമയം ദീർഘിപ്പിച്ചത് പിൻവലിക്കണമെന്ന് കെസിബിസി മദ്യ - ലഹരി വിരുദ്ധ സമിതി വടക്കഞ്ചേരി ഫൊറോന കൺവൻഷൻ ആവശ്യപ്പെട്ടു. ജനങ്ങളെ മദ്യത്തിൽ മുക്കി കൊല്ലാനുള്ള സർക്കാരിന്റെ നീക്കം അപലനീയമാണെന്നും തീരുമാനങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും കൺവൻഷൻ ആവശ്യമുന്നയിച്ചു.
ഫൊറോന വികാരി ഫാ.അഡ്വ.റെജി പെരുമ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. സമിതി ഫൊറോന പ്രസിഡന്റ് സോണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സമിതി രൂപത അസിസ്റ്റന്റ് ഡയറക്ടർ ഫാ. മെൽബിൻ മീമ്പള്ളിൽ ആമുഖ പ്രഭാഷണം നടത്തി. രൂപത പ്രസിഡന്റ് ഡോ.മാത്യു കല്ലടിക്കോട് മുഖ്യ പ്രഭാഷണം നടത്തി.രൂപത ജനറൽ സെക്രട്ടറി ജോയൽ ജോസഫ്, മാതൃവേദി ഫൊറോന പ്രസിഡന്റ് ദീപ്തി ജീജോ, കെസിവൈഎം ഫൊറോന പ്രസിഡന്റ് സെബിൻ സിബി, സെക്രട്ടറി ആന്റണി മാനുവൽ, എലിസബത്ത് സേവ്യർ പ്രസംഗിച്ചു.