Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ExternalAffairsMinister

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റും യു​എ​സ്. സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റു​ബി​യോ​യും ഒ​ക്ടോ​ബ​ർ 20-ന് ​മും​ബൈ​യി​ൽ ച​ർ​ച്ച ന​ട​ത്തും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള സ​മ​ഗ്ര ആ​ഗോ​ള ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റും യു.​എ​സ്. സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റു​ബി​യോ​യും ഒ​ക്ടോ​ബ​ർ 20-ന് ​മും​ബൈ​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു.

ഒ​ക്ടോ​ബ​ർ 17 മു​ത​ൽ 22 വ​രെ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന റു​ബി​യോ മും​ബൈ​യ്ക്കും ജാം​ന​ഗ​റി​നു​മി​ട​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്നും ഊ​ർ​ജ സ​ഹ​ക​ര​ണം അ​ട​ക്ക​മു​ള്ള സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​മെ​ന്നും ഔ​ദ്യോ​ഗി​ക വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്സ്വാ​ൾ അ​റി​യി​ച്ചു. കൂ​ടാ​തെ, അ​മേ​രി​ക്ക​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 250-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളി​ൽ മു​ഖ്യാ​തി​ഥി​യാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ജ​യ​ശ​ങ്ക​ർ പ​ങ്കെ​ടു​ക്കും.

ഒ​ക്ടോ​ബ​ർ 19-നും 20-​നും മും​ബൈ​യി​ൽ യു​എ​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് അ​ബ്ദു​ല്ല ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​നെ​യും ജ​യ​ശ​ങ്ക​ർ ഔ​ദ്യോ​ഗി​ക​മാ​യി സ്വീ​ക​രി​ക്കും. 

Latest News

Corehub Up