Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Extravaganza

Europe

ഗ്യോ​ട്ടിം​ഗ​നി​ൽ ടെ​ന്നീ​സ് - ക്രി​ക്ക​റ്റ് മാ​മാ​ങ്കം 15ന്; ​ആ​വേ​ശം വാ​നോ​ള​മു​യ​ർ​ത്താ​ൻ മ​ല്ലൂ​സ് ക്രി​ക്ക​റ്റ് ക്ല​ബ്

ഗ്യോ​ട്ടിം​ഗ​ൻ (ജ​ർ​മ​നി): കാ​യി​ക​പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശ നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ച്ചു​കൊ​ണ്ട് മ​ല്ലൂ​സ് ക്രി​ക്ക​റ്റ് ക്ല​ബ് ഗ്യോ​ട്ടിം​ഗ​ന്‍റെ (Mallus Cricket Club Göttingen - MCC) ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​മാ​സം 15ന് ​ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ടെ​ന്നീ​സ് - ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന് (GÄNSELIESEL TCT 2026) തു​ട​ക്ക​മാ​വും.

ഓ​ഗ​സ്റ്റ് 15ന് ​രാ​വി​ലെ എ‌ട്ട് മു​ത​ൽ വൈ​കു​ന്നേ​രം ആറ് വ​രെ പ്ര​ശ​സ്ത​മാ​യ യൂ​ണി​വേ​ഴ്സി​റ്റി സ്പോ​ർ​ട്സ് സെ​ന്‍റ​ർ ഗ്യോ​ട്ടിം​ഗ​നി​ൽ വ​ച്ചാ​ണ് മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​ത്.

ജ​ർമനി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ ടീ​മു​ക​ൾ (MCC Göttingen, GNCC, NSCA HAMBURG, NCT GIESSEN ) മാ​റ്റു​ര​യ്ക്കു​ന്ന പോ​രാ​ട്ട​ത്തി​ൽ വി​ജ​യി​ക​ൾ​ക്കും റ​ണ്ണേ​ഴ്സ് അ​പ്പി​നും ആ​ക​ർ​ഷ​ക​മാ​യ കാഷ് പ്രൈ​സും ട്രോ​ഫി​ക​ളും സ​മ്മാ​ന​മാ​യി ന​ൽ​കും.

പ​ര​സ്പ​ര സൗ​ഹൃ​ദ​വും കാ​യി​ക​ക്ഷ​മ​ത​യും വ​ള​ർ​ത്തു​ന്ന​തി​നോ​ടൊ​പ്പം, മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യും ആ​ഘോ​ഷ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ൾ കാ​ണാ​നും ക​ളി​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​യി എ​ല്ലാ ക്രി​ക്ക​റ്റ് പ്രേ​മി​ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും കു​ടും​ബ​സ​മേ​തം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

നീ​ഡ​ർ​സാ​ക്സ​ൺ സം​സ്ഥാ​ന​ത്തി​ലെ ഒ​രു യൂ​ണി​വേ​ഴ്സി​റ്റി ന​ഗ​ര​മാ​ണ് ഗ്യോ​ട്ടിം​ഗ​ൻ. ടൂ​ർ​ണമെ​ന്‍റി​നെ​ക്കു​റി​ച്ചും ര​ജി​സ്ട്രേ​ഷ​നെ​ക്കു​റി​ച്ചു​മു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​വി​ൻ ജോ​ൺ +491785918623.

Latest News

Corehub Up