തിരുവനന്തപുരം: മന്ത്രിമാർക്കെതിരേ അക്രമങ്ങൾ അടക്കം ഉണ്ടാകുന്ന സാഹചര്യത്തിൽ പോലീസ് അതീവ ജാഗ്രതപാലിക്കണമെന്ന് ഐജിമാർക്കും ജില്ലാ പൊലിസ് മേധാവിമാർക്കും ഡിജിപി റവാഡ ചന്ദ്രശേഖർ നിർദേശം നൽകി.
മന്ത്രിമാരുടെ യാത്രകളിലും പരിപാടികളിലും കൂടുതൽ സുരക്ഷ ഏർപ്പെടുത്തണം. പ്രതിഷേധക്കാർ വാഹനത്തിനു മുന്നിൽ ചാടാൻ ഇടയുള്ള സാഹചര്യം മുൻകൂട്ടി കാണണം. ജില്ലകളിൽ രഹസ്യാന്വേഷണം ശക്തിപ്പെടുത്തണം.
പല പ്രതിഷേധങ്ങളും മുൻകൂട്ടി കണ്ടെത്താനാവാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും ഡിജിപി പറഞ്ഞു. ഇന്റലിജൻസ് മേധാവി ദിനേന്ദ്ര കശ്യപ്, ഐജിമാർ, ഡിഐജിമാർ, ജില്ലാ പൊലിസ് മേധാവിമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.