കുറവിലങ്ങാട്: അല്‍ഫോന്‍സാ ഐ ഹോസ്പിറ്റലിന്റെ മൂന്നാമത്തെ ആശുപത്രി കുറവിലങ്ങാട് മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. അത്യാധുനിക ഓപ്പറേഷന് തിയറ്റര്‍ കോംപ്ലക്സിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എംപി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിബി കെ. മാണി അധ്യക്ഷത വഹിച്ചു. കുറവിലങ്ങാട് ആര്‍ച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി അനുഗ്രഹ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍, ഐഎംഎ പാലാ പ്രസിഡന്റ് ഡോ. സോം വി. തോമസ്, ഇടുക്കി-മലനാട് ഒഫ്താല്‍മിക് ക്ലബ് പ്രസിഡന്റ് ഡോ. എം.ഐ. മോഹന്‍, കോന്നി ഗവ. മെഡിക്കല്‍ കോളജ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. എ. ഷാജി, ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. അലക്സ് ബേബി, മാനേജിംഗ് പാര്‍ട്ണര്‍ ഡോ. ടീന അലക്സ് എന്നിവർ പ്രസംഗിച്ചു.
അത്യാധുനിക ഡയഗ്നോസ്റ്റിക്, ഇമേജിംഗ് സൗകര്യങ്ങള്‍, നേത്ര ലേസര്‍ ചികിത്സാ സംവിധാനങ്ങള്‍, നൂതന ശസ്ത്രക്രിയാ സൗകര്യങ്ങളോടുകൂടിയ ഓപ്പറേഷന് തിയറ്റര്‍ കോംപ്ലക്സ് എന്നിവ പുതിയ കേന്ദ്രത്തിലുണ്ട്.