കണ്ണൂർ: എഴുത്തച്ഛനുമായി ബന്ധപ്പെട്ട് താൻ ഉയർത്തിയ ഒരു ചോദ്യം മതപരമായി എഴുത്തച്ഛനെ ആരാധിക്കുന്ന സാധാരണ മനുഷ്യരുടെ വിശ്വാസത്തിന് എതിരായിപ്പോയതിൽ തനിക്ക് വിഷമമുണ്ടെന്ന് എഴുത്തുകാരൻ വിനോയ് തോമസ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
താനതിൽ ആത്മാർഥമായി ഖേദം പ്രകടിപ്പിക്കുന്നു. എല്ലാ മതവിശ്വാസത്തെയും താൻ ആദരിക്കുന്നു. ആരുടെയും മതപരമായ വിശ്വാസങ്ങളെ ചോദ്യം ചെയ്യാൻ താൻ അളല്ല.
താൻ ഉയർത്തുന്ന ചോദ്യങ്ങൾ പാഠപുസ്തകങ്ങളിൽ പഠിപ്പിക്കപ്പെടുന്ന മലയാള ഭാഷാ സാഹിത്യചരിത്രത്തെ പറ്റിയാണ്. അത് വെറും വിശ്വാസങ്ങളുടെ പുറത്തായിക്കൂടാ.
അതിന് ശാസ്ത്രീയ പിൻബലവും തെളിവുകളും വേണം. അതുമാത്രമാണ് തനിക്കറിയേണ്ടതെന്നും കുറിപ്പിൽ പറയുന്നു. ഈ വിഷയത്തേപ്പറ്റി താൻ മുൻപ് എഴുതിയ ഒരു ലേഖനം ‘കള്ളക്കടത്തുകാലം’ എന്ന പുസ്തകത്തിലുണ്ടെന്നും വിനോയ് തോമസ് കുറിക്കുന്നു.