Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : F Tune Fairness Cream

വിവാദ ക്രീമിന്‍റെ കസ്റ്റമർ കെയർ നമ്പർ കാസർഗോഡ് സ്വദേശിനിയുടെ പേരിൽ; ഇന്ന് നോട്ടീസ് നൽകും

മ​ല​പ്പു​റം: ഇ​ൻ​സ്റ്റ​ഗ്രാം പ​ര​സ്യം ക​ണ്ട് വാ​ങ്ങി​യ 'എ​ഫ് ട്യൂ​ൺ' ഫെ​യ​ർ​ന​സ് ക്രീം ​ഉ​പ​യോ​ഗി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ പ​തി​നേ​ഴു​കാ​രി​ക്ക് വൃ​ക്ക​രോ​ഗം ബാധിച്ച കേ​സി​ൽ അ​ന്വേ​ഷ​ണം നി​ർ​ണായ​ക ഘ​ട്ട​ത്തി​ലേ​ക്ക്. ക്രീ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​സ്റ്റ​മ​ർ കെ​യ​ർ ന​മ്പ​ർ കാ​സ​ർ​ഗോഡ് സ്വ​ദേ​ശി​നി​യു​ടെ പേ​രി​ലാ​ണെ​ന്ന് പൊ​ലിസ് തി​രി​ച്ച​റി​ഞ്ഞു.

പ​രാ​തി​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​ത് ഈ ​ന​മ്പ​റി​ൽ നി​ന്നാ​ണെ​ന്നാ​ണ് പൊ​ലിസി​ന്‍റെ
ക​ണ്ടെ​ത്ത​ൽ. ന​മ്പ​റി​ന്‍റെ ഉ​ട​മ​യ്ക്ക് ഉ​ട​ൻ നോ​ട്ടീ​സ് ന​ൽ​കു​മെ​ന്നും അ​ന്വേ​ഷ​ണം കാ​സ​ർ​ഗോഡ് കേ​ന്ദ്രീ​ക​രി​ച്ച് ഊ​ർ​ജിത​മാ​ക്കി​യ​താ​യും പൊ​ലിസ് അ​റി​യി​ച്ചു.

ദു​ബാ​യി​ൽ നി​ർ​മി​ച്ച​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന ഈ ​ക്രീം പെ​ൺ​കു​ട്ടി ഏ​ക​ദേ​ശം ഒ​രു വ​ർ​ഷ​ത്തോ​ളം തു​ട​ർ​ച്ച​യാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഉ​ൽ​പ്പ​ന്ന​ത്തി​ൽ മെ​ർ​ക്കു​റി​യു​ടെ അ​ള​വ് അ​പ​ക​ട​ക​ര​മാം​വി​ധം കൂ​ടു​ത​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​താ​ണ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് വി​വ​രം.

അ​തേ​സ​മ​യം, അ​ന​ധി​കൃ​ത സൗ​ന്ദ​ര്യ​വ​ർ​ദ്ധ​ക ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ​യും വ്യാ​ജ പ്രോ​ട്ടീ​ൻ പൗ​ഡ​റു​ക​ളു​ടെ​യും ഓ​ൺ​ലൈ​ൻ വി​ൽ​പ്പ​ന ഉ​ൾ​പ്പെ​ടെ ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും വി​പു​ല​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​ൻ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ഫെ​യ്സ് ഷീ​റ്റു​ക​ൾ, ഫെ​യ​ർ​ന​സ് ക്രീ​മു​ക​ൾ, ച​ർ​മ്മ​ത്തി​ന്റെ നി​റ​വും ഭം​ഗി​യും കൂ​ട്ടു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന മ​റ്റ് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ൽ​പ്പ​ന​യി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

Latest News

Corehub Up