Sports
ലണ്ടൻ: എഫ്എ കപ്പ് നാലാം റൗണ്ട് മത്സരത്തിൽ ചെൽസിക്ക് ഗംഭീര ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഹൾ സിറ്റിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു.
ചെൽസിക്ക് വേണ്ടി പെഡ്രോ നെറ്റൊ ഹാട്രിക്കും എസ്റ്റേവയോ ഒരു ഗോളും നേടി. മത്സരത്തിന്റെ 40, 51, 71 എന്നീ മിനിറ്റുകളിലാണ് നെറ്റൊ ഗോളുകൾ നേടിയത്. 59-ാം മിനിറ്റിലാണ് എസ്റ്റേവയോ ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ചെൽസി അഞ്ചാം റൗണ്ടിലേയ്ക്ക് മുന്നേറി. മറ്റൊരു മത്സരത്തിൽ റെക്സ്ഹാം ഇപ്സ്വിച്ചിനെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് റെക്സ്ഹാം വിജയിച്ചത്.
Sports
ലിവർപൂൾ: എഫ്എ കപ്പ് ഫുട്ബോളിൽ ലിവർപൂൾ എഫ്സി നാലാം റൗണ്ടിൽ. ഹോം ഗ്രൗണ്ടായ ആൻഫീൽഡ് സ്റ്റേഡിയത്തിൽ അരങ്ങേറിയ മൂന്നാം റൗണ്ട് പോരാട്ടത്തിൽ ലിവർപൂൾ 4-1ന് ബാണ്സ്ലിയെ കീഴടക്കി.
ഡൊമിനിക് സൊബൊസ്ലായ് (9), ജെറെമി ഫ്രിംപോങ് (36), ഫ്ളോറിയൻ വിറ്റ്സ് (84), ഹ്യൂഗൊ എകിറ്റികെ (90+4) എന്നിവരായിരുന്നു ലിവർപൂൾ എഫ്സിക്കുവേണ്ടി ഗോൾ സ്വന്തമാക്കിയത്.
ആഡം ഫിലിപ്പിലൂടെ (40) ബാണ്സ്ലി ആശ്വാസ ഗോൾ കണ്ടെത്തി.
Sports
ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗ് ഫുട്ബോള് ക്ലബ്ബായ മാഞ്ചസ്റ്റര് യുണൈറ്റഡ് എഫ്സിക്ക് ഒരു ട്രോഫിപോലും ഇല്ലാതെ 2025-26 സീസണ് അവസാനിപ്പിക്കാം. എഫ്എ കപ്പിന്റെ മൂന്നാം റൗണ്ടില് സ്വന്തം മൈതാനമായ ഓള്ഡ് ട്രാഫോഡില്വച്ച് മാഞ്ചസ്റ്റര് യുണൈറ്റഡ് 1-2ന് ബ്രൈറ്റണിനോട് പരാജയപ്പെട്ടു പുറത്തായി.
ലീഗ് കപ്പിനു പിന്നാലെ എഫ്എയില്നിന്നും യുണൈറ്റഡ് പുറത്ത്. 12 വര്ഷത്തിനിടെ ആദ്യമായാണ് റെഡ് ഡെവിള്സ് നാലാം റൗണ്ട് കാണാതെ എഫ്എയില്നിന്നു പുറത്താകുന്നത്.
റൂബെന് അമോരിം പുറത്തുപോയതിനുശേഷം മുഖ്യപരിശീലകന് ഇല്ലാതെ ഇറങ്ങുന്ന മാഞ്ചസ്റ്റര് യുണൈറ്റഡിന്റെ വലയില് 12-ാം മിനിറ്റില് ബ്രൈറ്റണ് താരം ബ്രജാന് ഗ്രുഡ പന്ത് എത്തിച്ചു. 64-ാം മിനിറ്റില് ഡാനി വെല്ബീക്ക് ബ്രൈറ്റണിന്റെ ലീഡ് 2-0 ആക്കി. എന്നാല്, 85-ാം മിനിറ്റില് ബെഞ്ചമിന് സിസ്കോയിലൂടെ മാഞ്ചസ്റ്റര് യുണൈറ്റഡ് ഒരു ഗോള്ക്കി തിരിച്ചുവരാനുള്ള ശ്രമം നടത്തി. 89-ാം മിനിറ്റില് ഷിയ ലാസി ചുവപ്പുകാര്ഡ് കണ്ടതോടെ ആതിഥേയരുടെ അംഗബലം 10ലേക്കു ചുരുങ്ങി. പിന്നീടൊരു തിരിച്ചുവരവ് അവര്ക്കുണ്ടായില്ല.
ഓ ഡാനി
മാഞ്ചസ്റ്റര് യുണൈറ്റഡിന്റെ മുന്താരമായ ഡാനി വെല്ബീക്ക് തന്റെ പഴയ ക്ലബ്ബിനെതിരേ നേടുന്ന എട്ടാം ഗോളാണ് എഫ്എ കപ്പിന്റെ മൂന്നാം റൗണ്ടില് പിറന്നത്. എഫ്എ, ലീഗ് കപ്പുകളുടെ ആദ്യപടിയില് തട്ടി മാഞ്ചസ്റ്റര് യുണൈറ്റഡ് പുറത്താകുന്നത് 1981-82 സീസണിനുശേഷം ഇതാദ്യം. ഇതോടെ ഈ സീസണില് മാഞ്ചസ്റ്റര് യുണൈറ്റഡിന്റെ മത്സരങ്ങളുടെ എണ്ണം 40 ആയി ചുരുങ്ങി. 111 വര്ഷത്തിനുശേഷമാണ് യുണൈറ്റഡിന് ഇത്രയം മത്സരങ്ങള് കുറയുന്നത്.
മാര്ട്ടിനെല്ലി ഹാട്രിക്
ഗബ്രിയേല് മാര്ട്ടിനെല്ലിയുടെ ഹാട്രിക്കിലൂടെ ആഴ്സണല് എഫ്സി മൂന്നാം റൗണ്ടില് പോട്സ്മൗത്തിനെ കീഴടക്കി. 25, 51, 72 മിനിറ്റുകളിലായിരുന്നു മാര്ട്ടിനെല്ലിയുടെ ഗോളുകള്. കോള്ബി ബിഷപ്പിലൂടെ (3) പോട്സ്മൗത്തായിരുന്നു ആദ്യ ഗോള് നേടിയത്. എന്നാല്, ആേ്രന്ദ ഡോസെലിന്റെ (8) സെല്ഫിലൂടെ ആഴ്സണല് ഒപ്പമെത്തി.
എഫ്എ കപ്പിനെ മറ്റു മൂന്നാം റൗണ്ട് പോരാട്ടങ്ങളില് ലീഡ്സ് യുണൈറ്റഡ് 3-1ന് ഡെര്ബി കൗണ്ടിയെയും വെസ്റ്റ് ഹാം യുണൈറ്റഡ് 2-1ന് ക്വീന്സ് പാര്ക്കിനെയും നോര്വിച്ച് സിറ്റി 5-1ന് വാള്സലിനെയും തോല്പ്പിച്ച് നാലാം റൗണ്ടിലേക്കു മുന്നേറി.
Sports
ലണ്ടൻ: എഫ്എ കപ്പ് ഫുട്ബോളിൽ ആഴ്സണലിന് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ പോർട്ട്സ്മൗത്തിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
ആഴ്സണലിന് വേണ്ടി ഗബ്രിയേൽ മാർട്ടിനെല്ലി ഹാട്രിക്ക് നേടി. മത്സരത്തിന്റെ 25,51,72 എന്നീ മിനിറ്റുകളിലാണ് മാർട്ടിനെല്ലി ഗോളുകൾ നേടിയത്. പോർട്ട്സ്മൗത്ത് താരം ആൻഡ്രെ ഡൊസെല്ലിയുടെ സെൽഫ് ഗോളും ആഴ്സണലിന്റെ ഗോൾ പട്ടികയിലുണ്ട്.
കോൽബിയാണ് പോർട്ട്സ്മൗത്തിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. മറ്റൊരു മത്സരത്തിൽ ചെൽസി ചാൾട്ടണെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചു.