Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FAA

ആ​കാ​ശം പെ​ട്ടെ​ന്ന് ശൂ​ന്യ​മാ​യി; അ​മേ​രി​ക്ക​യി​ൽ എ​ന്താ​ണ് സം​ഭ​വി​ച്ച​ത്

വാ​ഷിം​ഗ്ട​ൺ: ഒ​രു നി​മി​ഷം​കൊ​ണ്ട് അ​മേ​രി​ക്ക​ൻ ആ​കാ​ശം നി​ശ്ച​ല​മാ​യി. പു​റ​പ്പെ​ടേ​ണ്ട വി​മാ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ റ​ദ്ദാ​ക്ക​പ്പെ​ടു​ന്നു. ആ​കാ​ശ​ത്തു​ള്ള വി​മാ​ന​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി നി​ല​ത്തി​റ​ക്കു​ന്നു. അ​മേ​രി​ക്ക​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന​ത് 2001 സെ​പ്റ്റം​ബ​ർ11​ലെ ത​നി​യാ​വ​ർ​ത്ത​മെ​ന്ന് പ​ല​രും ചി​ന്തി​ച്ചു​കാ​ണും. എ​ന്നാ​ൽ അ​താ​യി​രു​ന്നി​ല്ല കാ​ര​ണം. ‌

എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ സം​വി​ധാ​ന​ങ്ങ​ളി​ലു​ണ്ടാ​യ ഗു​രു​ത​ര​മാ​യ ആ​ശ​യ​വി​നി​മ​യ ത​ക​രാ​റാ​ണ് രാ​ജ്യ​ത്തെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ​ത്. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ രാ​ജ്യ​വ്യാ​പ​ക​മാ​യി വി​മാ​ന സ​ർ​വീ​സു​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം 15 ല​ക്ഷം യാ​ത്ര​ക്കാ​രെ​യാ​ണ് പ്ര​തി​സ​ന്ധി ബാ​ധി​ച്ച​ത്.

ചി​ക്കാ​ഗോ​യി​ൽ തു​ട​ങ്ങി, രാ​ജ്യ​ത്തെ​യാ​കെ ബാ​ധി​ച്ചു

വെ​ള്ളി​യാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് 3.54നാ​ണ് അ​മേ​രി​ക്ക​യി​ലു​ട​നീ​ള​മു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നു​ള്ള പു​റ​പ്പെ​ട​ൽ സ​ർ​വീ​സു​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. ചി​ക്കാ​ഗോ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച ആ​ശ​യ​വി​നി​മ​യ ത​ട​സം രാ​ജ്യ​ത്തെ 22 എ​യ​ർ റൂ​ട്ട് ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ സെ​ന്‍റ​റു​ക​ളെ ബാ​ധി​ച്ചു. ഇ​തോ​ടെ​യാ​ണ് നി​യ​ന്ത്ര​ണം രാ​ജ്യ​വ്യാ​പ​ക​മാ​ക്കി​യ​ത്. തു​ട​ർ​ന്ന് വി​മാ​ന സ​ർ​വീ​സു​ക​ൾ കൂ​ട്ട​ത്തോ​ടെ ത​ട​സ​പ്പെ​ട്ടു.  

വി​മാ​ന​ങ്ങ​ളും എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ കേ​ന്ദ്ര​ങ്ങ​ളും ത​മ്മി​ലു​ള്ള റ​ഡാ​ർ വി​വ​ര​ങ്ങ​ളി​ലും റേ​ഡി​യോ ആ​ശ​യ​വി​നി​മ​യ​ത്തി​ലും സ്ഥി​ര​ത​യി​ല്ലാ​ത്ത സാ​ഹ​ച​ര്യം രൂ​പ​പ്പെ​ട്ട​താ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​ത്. ഇ​തോ​ടെ വി​മാ​ന​ങ്ങ​ളു​ടെ പ​റ​ക്ക​ൽ സു​ര​ക്ഷി​ത​മാ​യി നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​മോ​യെ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ന്നു. തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നു​ള്ള പു​റ​പ്പെ​ട​ൽ സ​ർ​വീ​സു​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. ആ​കാ​ശ​ത്തു​ണ്ടാ​യി​രു​ന്ന 3,500ല​ധി​കം വി​മാ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. 

നാ​ലു​മ​ണി​ക്കൂ​ർ 21 മി​നി​റ്റ് നീ​ണ്ട അ​നി​ശ്ചി​ത​ത്വം

3.54ന് ​ഏ​ർ​പ്പെ​ടു​ത്തി​യ രാ​ജ്യ​വ്യാ​പ​ക നി​യ​ന്ത്ര​ണം രാ​ത്രി 8.15ഓ​ടെ​യാ​ണ്  പി​ൻ​വ​ലി​ച്ച​ത്. നാ​ലു​മ​ണി​ക്കൂ​ർ 61 മി​നി​റ്റ് നീ​ണ്ടു​നി​ന്ന നി​യ​ന്ത്ര​ണ​ത്തി​നു​ശേ​ഷം വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും വ്യോ​മ​ഗ​താ​ഗ​തം ഉ​ട​ൻ സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല. സാ​ങ്കേ​തി​ക ത​ക​രാ​ർ പ​രി​ഹ​രി​ച്ചെ​ന്ന് ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മാ​ണ് നി​യ​ന്ത്ര​ണം നീ​ക്കി​യ​ത്. നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ ആ​കാ​ശ​ത്തു​ണ്ടാ​യി​രു​ന്ന 3,500ലേ​റെ വി​മാ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി ഇ​റ​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. 

എ​ന്നാ​ൽ വി​ല​ക്ക് നീ​ക്കി​യ​തോ​ടെ എ​ല്ലാ വി​മാ​ന​ങ്ങ​ൾ​ക്കും ഒ​രേ​സ​മ​യം പ​റ​ന്നു​യ​രാ​നാ​കു​മാ​യി​രു​ന്നി​ല്ല. മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​കി​ട​ന്ന വി​മാ​ന​ങ്ങ​ൾ, യാ​ത്ര​യ്ക്കാ​യി കാ​ത്തി​രു​ന്ന യാ​ത്ര​ക്കാ​ർ, വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ട​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ച്ച​ത്. വി​മാ​ന​ങ്ങ​ളും ജീ​വ​ന​ക്കാ​രും വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ​തും പ്ര​തി​സ​ന്ധി നീ​ളാ​ൻ കാ​ര​ണ​മാ​യി. 

റ​ദ്ദാ​ക്കി​യ സ​ർ​വീ​സു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യും ജീ​വ​ന​ക്കാ​രെ ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ക്കു​ക​യും ചെ​യ്യേ​ണ്ടി​വ​ന്ന​തും പ്ര​തി​സ​ന്ധി​വ​ർ​ധി​പ്പി​ച്ചു. അ​തി​നാ​ൽ നി​യ​ന്ത്ര​ണം നീ​ക്കി​യ ശേ​ഷ​വും കാ​ല​താ​മ​സ​വും റ​ദ്ദാ​ക്ക​ലു​ക​ളും തു​ട​ർ​ന്നു. വി​മാ​ന​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി സാ​ധാ​ര​ണ നി​ല​യി​ലാ​കാ​ൻ ദി​വ​സ​ങ്ങ​ളെ​ടു​ത്തേ​ക്കാ​മെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പ്.

15 ല​ക്ഷം യാ​ത്ര​ക്കാ​രെ ബാ​ധി​ച്ചു

സാ​ങ്കേ​തി​ക ത​ക​രാ​ർ ഏ​ക​ദേ​ശം 15 ല​ക്ഷം യാ​ത്ര​ക്കാ​രു​ടെ യാ​ത്രാ​പ​ദ്ധ​തി​ക​ളെ​യാ​ണ് ബാ​ധി​ച്ച​ത്. അ​മേ​രി​ക്ക​യി​ലെ ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ​ക്കു പു​റ​മേ കാ​ന​ഡ, യൂ​റോ​പ്പ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ളെ​യും പ്ര​തി​സ​ന്ധി ബാ​ധി​ച്ചു. നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് മ​ണി​ക്കൂ​റു​ക​ളോ​ളം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്ന​ത്.

കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ല്ല​നാ​യോ

എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ സം​വി​ധാ​ന​ത്തി​ലെ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന റൂ​ട്ട​റു​ക​ളും സ്വി​ച്ചു​ക​ളും അ​മി​ത​മാ​യ ഡാ​റ്റാ പ്ര​വാ​ഹ​വും ത​ക​രാ​റി​ന് കാ​ര​ണ​മാ​യെ​ന്നാ​ണ് യു​എ​സ് ഗ​താ​ഗ​ത സെ​ക്ര​ട്ട​റി ഷോ​ൺ ഡ​ഫി വ്യ​ക്ത​മാ​ക്കി​യ​ത്. അ​തേ​സ​മ​യം സൈ​ബ​ർ ആ​ക്ര​മ​ണ​മോ മ​റ്റേ​തെ​ങ്കി​ലും സു​ര​ക്ഷാ ഭീ​ഷ​ണി​യോ അ​ല്ല സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി സെ​ക്ര​ട്ട​റി മാ​ർ​ക്ക്വെ​യ്ൻ മു​ള്ളി​ൻ സ്ഥി​രീ​ക​രി​ച്ചു. 2023 ജ​നു​വ​രി​യി​ൽ ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്‌​മി​നി​സ്ട്രേ​ഷ​ന്‍റെ പ്ര​ധാ​ന കം​പ്യൂ​ട്ട​ർ സം​വി​ധാ​നം ത​ക​രാ​റി​ലാ​യ​തി​ന് ശേ​ഷം യു​എ​സി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി വി​മാ​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.

9/11നു​ശേ​ഷം വീ​ണ്ടും വ്യോ​മ​ഗ​താ​ഗ​ത സ്തം​ഭ​നം

2001ലെ ​വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​ർ ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം അ​മേ​രി​ക്ക​ൻ വ്യോ​മ​ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി വി​മാ​ന​ങ്ങ​ളു​ടെ പു​റ​പ്പെ​ട​ൽ നി​ർ​ത്തി​വെ​ക്കേ​ണ്ടി​വ​ന്ന അ​പൂ​ർ​വ സം​ഭ​വ​മാ​ണി​ത്. 2023 ജ​നു​വ​രി 11ന് ​എ​ഫ്എ​എയു​ടെ പൈ​ല​റ്റ് അ​റി​യി​പ്പ് സം​വി​ധാ​ന​ത്തി​ലു​ണ്ടാ​യ ത​ക​രാ​റി​നെ​ത്തു​ട​ർ​ന്നും രാ​ജ്യ​വ്യാ​പ​ക​മാ​യി വി​മാ​ന സ​ർ​വീ​സു​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രു​ന്നു.

അ​ന്ന് ഏ​ക​ദേ​ശം ഒ​ന്ന​ര മ​ണി​ക്കൂ​റോ​ള​മാ​ണ് നി​യ​ന്ത്ര​ണം നീ​ണ്ട​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളി​ലു​ണ്ടാ​യ ത​ക​രാ​ർ നാ​ലു​മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ടു​നി​ന്നു. സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളി​ലെ ത​ക​രാ​റു​ക​ൾ എ​ത്ര​ത്തോ​ളം വ​ലി​യ പ്ര​തി​സ​ന്ധി​ക്ക് വ​ഴി​വെ​ക്കു​മെ​ന്ന​തി​ന്‍റെ മ​റ്റൊ​രു ഉ​ദാ​ഹ​ര​ണ​മാ​യി അ​മേ​രി​ക്ക​യി​ലെ ഈ ​സം​ഭ​വം മാ​റി.

Latest News

Corehub Up