ന്യൂഡൽഹി: ടോൾ പ്ലാസകളിൽ ഫാസ്ടാഗ് വാർഷിക പാസ് നിരക്ക് കൂട്ടി ദേശീയപാതാ അഥോറിറ്റി. 3000 രൂപയിൽ നിന്ന് 3075 രൂപയാക്കിയാണ് വാർഷിക പാസ് നിരക്ക് വർധിപ്പിച്ചത്. ഏപ്രിൽ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും എൻഎച്ച്എഐ വ്യക്തമാക്കി.
56 ലക്ഷത്തോളം പേരാണ് രാജ്യത്ത് ഫാസ്ടാഗ് വാർഷിക പാസ് ഉപയോഗിക്കുന്നത്. വർഷത്തിൽ 200 തവണ ഫീസീടാക്കാതെ ടോൾ പ്ലാസകൾ കടക്കാം എന്നതാണ് ഏറ്റവും വലിയ നേട്ടം. 2025 ഓഗസ്റ്റ് 15 നാണ് എൻഎച്ച്എഐ ഫാസ്റ്റ് ടാഗ് വാർഷിക പാസ് അവതരിപ്പിച്ചത്.
ഈ പാസ് ദേശീയപാത ഉപയോക്താക്കൾക്ക് സുഗമവും താങ്ങാനാവുന്നതുമായ യാത്രാ ഓപ്ഷൻ നൽകുന്നതാണെന്നാണ് അഭിപ്രായം. ദേശീയ പാതകളിലും ദേശീയ എക്സ്പ്രസ് വേകളിലുമുള്ള ഏകദേശം 1150 ടോൾ പ്ലാസകളിൽ വാർഷിക ഫാസ്ടാഗ് പാസ് ഉപയോഗിക്കാവുന്നതാണ്.