Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FCNR

എ​ഫ്സി​എ​ൻ​ആ​ർ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് ഉ​യ​ർ​ന്ന പ​ലി​ശ​നി​ര​ക്കു​മാ​യി ഇ​സാ​ഫ് ബാ​ങ്ക്

കൊ​​​ച്ചി: യു​​​എ​​​സ് ഡോ​​​ള​​​റി​​​ലു​​​ള്ള പ്ര​​​വാ​​​സി സ്ഥി​​​ര​​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​യ​​​ർ​​​ന്ന പ​​​ലി​​​ശ​​​നി​​​ര​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി ഇ​​​സാ​​​ഫ് ബാ​​​ങ്ക്.

പു​​​തു​​​ക്കി​​​യ നി​​​ര​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം, 10 ല​​​ക്ഷം വ​​​രെ​​​യു​​​ള്ള യു​​​എ​​​സ് ഡോ​​​ള​​​ർ നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​തി​​​വ​​​ർ​​​ഷം 7.50 ശ​​​ത​​​മാ​​​ന​​​വും, 10 ല​​​ക്ഷ​​​ത്തി​​​നു മു​​​ക​​​ളി​​​ലു​​​ള്ള നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്ക് 7.75 ശ​​​ത​​​മാ​​​ന​​​വും പ​​​ലി​​​ശ​​​യാ​​​ണു പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. കോം​​​പൗ​​​ണ്ടിം​​​ഗ് രീ​​​തി​​​യി​​​ലു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം പ​​​ലി​​​ശ​​​വ​​​രു​​​മാ​​​നം യ​​​ഥാ​​​ക്ര​​​മം 9.06 ശ​​​ത​​​മാ​​​നം, 9.42 ശ​​​ത​​​മാ​​​നം എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​കും.

കു​​​റ​​​ഞ്ഞ​​​ത് അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള സ്ഥി​​​ര​​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ഈ ​​​പ​​​ലി​​​ശ. വി​​​ദേ​​​ശ വി​​​നി​​​മ​​​യ​​​നി​​​ര​​​ക്കു​​​ക​​​ളി​​​ൽ നി​​​ര​​​ന്ത​​​ര​​​മു​​​ള്ള മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലും ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്ക് ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന മൂ​​​ല്യം ല​​​ഭി​​​ക്കു​​​ന്ന സു​​​ര​​​ക്ഷി​​​ത നി​​​ക്ഷേ​​​പ​​​പ​​​ദ്ധ​​​തി​​​യാ​​​ണ് ഇ​​​സാ​​​ഫി​​​ന്‍റേ​​​ത്.

പ്ര​​​വാ​​​സി ഇ​​​ന്ത്യ​​​ൻ​​​സ​​​മൂ​​​ഹ​​​ത്തി​​​ന് മൂ​​​ല്യ​​​വ​​​ത്താ​​​യ ബാ​​​ങ്കിം​​​ഗ് പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഉ​​​യ​​​ർ​​​ന്ന പ​​​ലി​​​ശ​​​നി​​​ര​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്ന് ബാ​​​ങ്ക് അ​​​റി​​​യി​​​ച്ചു. ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്ക് ബാ​​​ങ്കി​​​ന്‍റെ എ​​​ൻ​​​ആ​​​ർ​​​ഐ സേ​​​വ​​​ന​​​വി​​​ഭാ​​​ഗം, ബ്രാ​​​ഞ്ചു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ നി​​​ക്ഷേ​​​പ​​​പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ക്കാം.

Latest News

Corehub Up