Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FEMA Case

14 വ​ർ​ഷ​ത്തി​ന് ശേ​ഷം ല​ളി​ത് മോ​ദി ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങു​ന്നു; ട്രി​ബ്യൂ​ണ​ൽ വി​ധി​യ്ക്ക് പി​ന്നാ​ലെ പ്ര​ഖ്യാ​പ​നം

ന്യൂ​ഡ​ൽ​ഹി: സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് രാ​ജ്യം വി​ട്ട ഐ​പി​എ​ൽ സ്ഥാ​പ​ക​ൻ ല​ളി​ത് മോ​ദി ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ൾ ത​ള്ളി​ക്കൊ​ണ്ടു​ള്ള അ​പ്പ​ലേ​റ്റ് ട്രി​ബ്യൂ​ണ​ൽ വി​ധി​യെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഈ ​പ്ര​ഖ്യാ​പ​നം.

2009-ൽ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന സ​മ​യ​ത്ത് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ പൂ​ർ​വാ​നു​മ​തി​യി​ല്ലാ​തെ ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്ക് മാ​റ്റു​ക​യും വി​ദേ​ശ​ത്തേ​ക്ക് പ​ണ​മ​യ​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​യി​രു​ന്നു ഇ​ഡി​യു​ടെ ആ​രോ​പ​ണം. എ​ന്നാ​ൽ ല​ളി​ത് മോ​ദി വ്യ​ക്തി​പ​ര​മാ​യി യാ​തൊ​രു നി​യ​മ​ലം​ഘ​ന​വും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ഇ​ഡി ചു​മ​ത്തി​യ കേ​സി​ന് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും ട്രി​ബ്യൂ​ണ​ൽ ചെ​യ​ർ​മാ​ൻ ജ​സ്റ്റി​സ് മു​നീ​ശ്വ​ർ നാ​ഥ് ഭ​ണ്ഡാ​രി​യും അം​ഗ​മാ​യ രാ​ജേ​ഷ് മ​ലോ​ത്ര​യും അ​ട​ങ്ങി​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

ബി​സി​സി​ഐ, ഇ​ഡി, ആ​ദാ​യ​നി​കു​തി വ​കു​പ്പ് എ​ന്നി​വ​യു​ടെ അ​ന്വേ​ഷ​ണ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നി​ടെ 2010-ൽ ​രാ​ജ്യം വി​ട്ട ല​ളി​ത് മോ​ദി​യു​ടെ ഇ​പ്പോ​ഴ​ത്തെ തി​രി​ച്ചു​വ​ര​വ് പ്ര​ഖ്യാ​പ​നം കാ​യി​ക ലോ​ക​ത്ത് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം അ​വ​സാ​ന​മോ അ​ടു​ത്ത വ​ർ​ഷം ആ​ദ്യ​മോ ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​നാ​ണ് പ​ദ്ധ​തി​യി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up