Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FIFA 2026 Worldcup

‘ഡാ​യ്, ഡാ​യ് ’ഷ​ക്കീ​റ

ന്യൂ​യോ​ര്‍​ക്ക്: ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളാ​ണോ..? കൊ​ളം​ബി​യ​ന്‍ പോ​പ് സു​ന്ദ​രി ഷ​ക്കീ​റ ഇ​ല്ലാ​തെ​ന്ത് ലോ​ക​ക​പ്പ്..! അ​തെ, ‘ഹി​പ്‌​സ് ഡോ​ണ്ട് ലയ്’, ​’വ​ക്കാ വ​ക്കാ’, ‘ലാ ​ലാ ലാ’ ​എ​ന്നീ സൂ​പ്പ​ര്‍ ഹി​റ്റ് ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ഗാ​ന​ങ്ങ​ള്‍​ക്കു​ശേ​ഷം വീ​ണ്ടും ഷ​ക്കീ​റ എ​ത്തു​ന്നു.

2026 ലോ​ക​ക​പ്പി​ല്‍ ‘ഡാ​യ്, ഡാ​യ് ’... എ​ന്ന ഗാ​ന​വു​മാ​യാ​ണ് ഷ​ക്കീ​റ​യു​ടെ വ​ര​വ്. വ​രൂ എ​ന്ന​ര്‍​ഥ​മു​ള്ള ഇ​റ്റാ​ലി​യ​ന്‍ വാ​ക്കാ​ണ് ഡാ​യ്. ഷ​ക്കീ​റ​യ്ക്ക് ഒ​പ്പം നൈ​ജീ​രി​യ​ന്‍ പോ​പ് ഗാ​യ​ക​ന്‍ ബ​ര്‍​ണ ബോ​യി​യും ഡാ​യ്, ഡാ​യി​ല്‍ ഉ​ണ്ട്.

ബ്ര​സീ​ലി​ലെ ഇ​തി​ഹാ​സ സ്റ്റേ​ഡി​യ​മാ​യ മാ​റ​ക്കാ​ന​യി​ല്‍​വ​ച്ച് ഷൂ​ട്ട് ചെ​യ്ത ടീ​സ​റി​ലൂ​ടെ ആ​യി​രു​ന്നു ഡാ​യ്, ഡാ​യ് ഗാ​ന​ത്തി​ന്‍റെ വ​ര​വി​നെ​ക്കു​റി​ച്ച് ഷ​ക്കീ​റ പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച​ത്.

അ​മേ​രി​ക്ക, കാ​ന​ഡ, മെ​ക്‌​സി​ക്കോ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ജൂ​ണ്‍ 11 മു​ത​ല്‍ ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന 2026 ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ഗാ​ന​മാ​ണ് ഷ​ക്കീ​റ​യു​ടെ ഡാ​യ്, ഡാ​യ്.

ഷ​ക്കീ​റ & ലോ​ക​ക​പ്പ്

ലോ​ക​ക​പ്പ് ഗാ​ന​ങ്ങ​ളു​ടെ രാ​ജ്ഞി എ​ന്നാ​ണ് 49കാ​രി​യാ​യ ഷ​ക്കീ​റ അ​റി​യ​പ്പെ​ടു​ന്ന​ത്. ഫി​ഫ ലോ​ക​ക​പ്പി​ല്‍ ഇ​തു നാ​ലാം ത​വ​ണ​യാ​ണ് ഷ​ക്കീ​റ​യു​ടെ പോ​പ് സം​ഗീ​തം അ​ക​മ്പ​ടിയാവുന്ന​ത്. 2006 ജ​ര്‍​മ​ന്‍ ലോ​ക​ക​പ്പി​ല്‍ ‘ഹി​പ്‌​സ് ഡോ​ണ്ട് ലയ്’ ​എ​ന്ന സം​ഗീ​തം ഇ​റ​ക്കിയായിരുന്നു രം​ഗ​പ്ര​വേ​ശ​നം. തു​ട​ര്‍​ന്ന് 2010 ആ​ഫ്രി​ക്ക​ന്‍ ലോ​ക​ക​പ്പി​ലാ​യി​രു​ന്നു ഷ​ക്കീ​റ ത​രം​ഗം സൃ​ഷ്ടി​ച്ച​ത്.

‘വ​ക്കാ, വ​ക്കാ’ എ​ന്ന അ​ന്ന​ത്തെ ഗാ​നം ഇ​ന്നും ഫു​ട്‌​ബോ​ള്‍ പ്രേ​മി​ക​ള്‍​ക്കു ഹ​രം​ത​ന്നെ. ‘ഗോ​ള്‍, ഗോ​ള്‍, ഗോ​ള്‍’ എ​ന്ന റി​ക്കി മാ​ര്‍​ട്ടി​ന്‍റെ സം​ഗീ​ത​ത്തി​നു​ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​രം​ഗം സൃ​ഷ്ടി​ച്ച ഫു​ട്‌​ബോ​ള്‍ ഗാ​ന​മാ​യി​രു​ന്നു ‘വ​ക്കാ, വ​ക്കാ’.

2014ല്‍ ​’ലാ ലാ ​ലാ’... എ​ന്ന ഗാ​ന​വു​മാ​യി ഷ​ക്കീ​റ എ​ത്തി. എ​ന്നാ​ല്‍, 2018, 2022 ലോ​ക​ക​പ്പു​ക​ളി​ല്‍ മൗ​നം. ഒ​രു വ്യാ​ഴ​വ​ട്ട​ത്തി​നു​ശേ​ഷം വീ​ണ്ടും ഫു​ട്‌​ബോ​ള്‍ സം​ഗീ​ത​വു​മാ​യി ഷ​ക്കീ​റ എ​ത്തു​ന്നു എ​ന്ന​ലാ​ണ് 2026ന്‍റെ പ്ര​ത്യേ​ക​ത.

Latest News

Corehub Up