Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FIFA World Cup Model

Alappuzha

വി​സ്മ​യ​മാ​യി 12 അ​ടി ഉ​യ​ര​മു​ള്ള ഫി​ഫ വേ​ൾ​ഡ് ക​പ്പ് മോ​ഡ​ൽ

ആ​ല​പ്പു​ഴ: കാ​വി​ൽ സെ​ന്‍റ് മൈ​ക്കി​ൾ​സ് ഹൈ​സ്കൂ​ളി​ൽ അ​ധ്യാ​പ​ക​രാ​യ വി. ​ജി​യോവീ​സും എം.​എ​ൻ. ഡാ​നി​യേ​ലും കു​ട്ടി​ക​ളും ചേ​ർ​ന്ന് ത​യാ​റാ​ക്കി​യ 12 അ​ടി ഉ​യ​ര​മു​ള്ള വേ​ൾ​ഡ് ക​പ്പ് മോ​ഡ​ൽ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. അ​തോ​ടൊ​പ്പം ര​ണ്ടാ​ഴ്ച​യായി ഫി​ഫ വേ​ൾ​ഡ് ക​പ്പ് മോ​ഡ​ലി​ൽ സ്കൂ​ളി​ൽ ന​ട​ന്നു വ​രു​ന്ന മൈ​ക്ക​ളേ​ലി​യ​ൻ സോ​ക്ക​ർ ക​പ്പ് വി​ജ​യി​ക​ളാ​യ അ​ർ​ജ​ന്‍റീന ടീ​മി​നു​ള്ള ട്രോ​ഫി​യും വിതരണം ചെയ്തു. തു​ട​ർ​ന്ന് വേ​ൾ​ഡ് ക​പ്പ് മോ​ഡ​ലി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു.

പ​രി​പാ​ടി​യി​ൽ പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​കെ. രാ​ജേ​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു വാ​വ​ക്കാ​ട്, സെ​ന്‍റ് മൈ​ക്കി​ൾ​സ് ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ബീ​ന തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ൺ അ​ഗ​സ്റ്റി​ൻ, ട്ര​സ്റ്റി​മാ​രാ​യ സി​ബി ത​ച്ചാ​റ, സോ​ജി​മോ​ൻ, അ​ധ്യാ​പ​ക​രാ​യ അ​നീ​ഷ് ബി. ​നാ​യ​ർ, എ​ൽ. വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up