സ്വറ്റ്സർലൻഡ്: അടുത്ത വർഷം നടക്കുന്ന ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി മൂന്ന് നാമനിർദേശ പത്രികകൾ ലഭിച്ചതായി ആഗോള ഫുട്ബോൾ ഭരണസമിതിയായ ഫിഫ സ്ഥിരീകരിച്ചു.
നിലവിലെ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് പുറമേ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഫിലിപ്പ് ഡിയാലോ, ജാപ്പനീസ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കോസോ താഷിമ എന്നിവരാണ് മത്സരരംഗത്തുള്ളത്. 2027 മാർച്ച് 18ന് മൊറോക്കോയിലെ റബാത്തിൽ നടക്കുന്ന 77-ാമത് ഫിഫ കോണ്‍ഗ്രസിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
ഇൻഫാന്റിനോയ്ക്ക് എതിരാളി ആദ്യം
2016ൽ സെപ് ബ്ലാറ്ററുടെ പിൻഗാമിയായി ഫിഫ തലപ്പത്തേക്ക് എത്തിയ ഇൻഫാന്റിനോ 2019ലും 2023ലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഫിഫയുടെ നേതൃത്വത്തിനു നേരേ ചോദ്യങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് 56കാരനായ ഈ സ്വിസ്-ഇറ്റാലിയൻ അഡ്മിനിസ്ട്രേറ്റർ വീണ്ടും ഒരു ടേം കൂടി ഭരിക്കാൻ അവസരം തേടുന്നത്.