Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FIRD

ഡോ. ഫ്രാൻസിസ് ക്ലീറ്റസ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ട്രേ​​​ഡ് ചാ​​​ൻ​​​സ​​​ല​​​ർ-​​​യു​​​എ​​​സ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സ് റി​​​​സ​​​​ർ​​​​ച്ച് ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റി​ന്‍റെ (എ​ഫ്ഐ​ആ​ർ​ഡി) ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ ട്രേ​​​​ഡ് ചാ​​​​ൻ​​​​സ​​​​ല​​​​ർ-​​​​യു​​​​എ​​​​സ് ആ​യി ഡോ. ​ഫ്രാ​ൻ​സി​സ് ക്ലീ​റ്റ​സ് നി​യ​മി​ത​നാ​യി.

ന്യൂ ​​​​മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ദ​​​​നി​​​​ൽ സം​ഘ​ടി​പ്പി​ച്ച ദേ​​​​ശീ​​​​യ കോണ്‍​​​​ക്ലേ​​​​വി​ൽ​വ​ച്ച് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി രാം​​​​ദാ​​​​സ് അ​​​​ഠാ​​​​വ​​​​ലെ നി​യ​മ​ന​പ​ത്രം ന​ൽ​കി. രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്‍മാനാണ് ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ്.

ഇ​​​​ന്ത്യ​​​​ൻ ബി​​​​സി​​​​ന​​​​സു​​​​ക​​​​ൾ​​​​ക്ക് ആ​​​​ഗോ​​​​ള ദൃ​​​​ശ്യ​​​​ത ന​​​​ൽ​​​​കു​​​​ക, അ​​​​വ​​​​രെ ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​പ​​​​ണി​​​​ക​​​​ൾ​​​​ക്ക​​​​പ്പു​​​​റം വി​​​​ക​​​​സി​​​​പ്പി​​​​ക്കാ​​​​നും അ​​​​ന്താ​​​​രാ​​​ഷ്‌​​​ട്ര വ്യാ​​​​പാ​​​​ര അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ കെ​​​​ട്ടി​​​​പ്പ​​​​ടു​​​​ക്കാ​​​​നും സ​​​​ഹാ​​​​യി​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണ് പ്ലാ​​​​റ്റ്ഫോ​​​​മി​​​​ന്‍റെ ല​​​​ക്ഷ്യം.​അ​ന്താ​രാ​ഷ്‌​ട്ര കൗ​ൺ​സി​ലി​ൽ ജ​​​​യ​​​​പ്ര​​​​കാ​​​​ശ​​​​ൻ ബാഹു​​​​ലേ​​​​യ​​​​നും ദേ​​​​ശീ​​​​യ കൗ​​​​ൺ​​​​സി​​​​ലി​ൽ വി. ​മ​​​​ഞ്ജു​​​​നാ​​​​ഥ​​​​ചാ​​​​ർ, അ​​​​ർ​​​​വി​​​​ന്ദ് പൂ​​​​ജാ​​​​ർ, ജെ. ​​​​ജോ​​​​ൺ എ​​​​ഡ്വേ​​​​ർ​​​​ഡ് വി​​​​ശ്വാ​​​​സം എ​​​​ന്നി​​​​വ​​​​രും നി​യ​മി​ത​രാ​യി.

കോണ്‍​​​​ക്ലേ​​​​വി​ൽ ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സ് റി​​​​സ​​​​ർ​​​​ച്ച് ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റി​​​​ന്‍റെ ആ​​​​ദ്യ ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും ഭാ​​​​വി ബി​​​​സി​​​​ന​​​​സ് ദ​​​​ർ​​​​ശ​​​​ന​​​​വും വി​​​​ക​​​​സ​​​​ന റോ​​​​ഡ്മാ​​​​പ്പും പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി രാം​​​​ദാ​​​​സ് അ​​​​ഠാ​​​​വ​​​​ലെ മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​​ന്ത്യ​​​​യി​​​​ലെ വ്യാ​​​​വ​​​​സാ​​​​യി​​​​ക വ​​​​ള​​​​ർ​​​​ച്ച, ഗ​​​​വേ​​​​ഷ​​​​ണ സ​​​​ഹ​​​​ക​​​​ര​​​​ണം, ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന വി​​​​ക​​​​സ​​​​നം എ​​​​ന്നി​​​​വ​​​​യു​​​​ടെ ഭാ​​​​വി​​​​യെ​​​​ക്കു​​​​റി​​​​ച്ച് ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​ൻ വ്യ​​​​വ​​​​സാ​​​​യ​​​പ്ര​​​​മു​​​​ഖ​​​​ർ, ഗ​​​​വേ​​​​ഷ​​​​ക​​​​ർ, സം​​​​രം​​​​ഭ​​​​ക​​​​ർ, തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, ഗ​​​​വേ​​​​ഷ​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, കോ​​​​ർ​​​​പ​​​​റേ​​​​റ്റ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, എം​​​​എ​​​​സ്എം​​​ഇ​​​​ക​​​​ൾ, സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ൾ, സാ​​​​മൂ​​​​ഹി​​​​ക സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള പ്ര​​​​മു​​​​ഖ​​​​രും കോ​​​​ൺ​​​​ക്ലേ​​​​വി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

ഗ​​​​വേ​​​​ഷ​​​​ണ-​​​​ഉ​​​​ത്തേ​​​​ജി​​​​ത വ്യാ​​​​വ​​​​സാ​​​​യി​​​​ക വി​​​​ക​​​​സ​​​​നം, വൈ​​​ദ​​​ഗ്ധ്യ വ​​​​ർ​​​​ധ​​​​ന, ന​​​​വീ​​​​ക​​​​ര​​​​ണം, ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന വ​​​​ള​​​​ർ​​​​ച്ച എ​​​​ന്നി​​​​വ ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ഗോ​​​​ള മ​​​​ത്സ​​​​ര​​​​ശേ​​​​ഷി ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്ന് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ൽ കേ​​​​ന്ദ്ര​​​മ​​​​ന്ത്രി രാം​​​​ദാ​​​​സ് അ​​​​ഠാ​​​​വ​​​​ലെ പ​​​​റ​​​​ഞ്ഞു. വ്യ​​​​ാവ​​​​സാ​​​​യി​​​​ക മേ​​​​ഖ​​​​ല, അ​​​​ക്ക​​​​ഡേ​​​​മി​​​​ക് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, സ​​​​ർ​​​​ക്കാ​​​​ർ എ​​​​ന്നി​​​​വ ത​​​​മ്മി​​​​ലു​​​​ള്ള വി​​​​ട​​​​വ് നി​​​​ക​​​​ത്തു​​​​ന്ന സ​​​​ഹ​​​​ക​​​​ര​​​​ണ വേ​​​​ദി സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ഫി​​​​ർ​​​​ഡി​​​​ന്‍റെ ശ്ര​​​​മ​​​​ങ്ങ​​​​ളെ അ​​​​ദ്ദേ​​​​ഹം ശ്ലാ​​​​ഘി​​​​ച്ചു.

വി​​​​വി​​​​ധ ദേ​​​​ശീ​​​​യ വി​​​​ക​​​​സ​​​​ന പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ​​​​ക്കു കീ​​​​ഴി​​​​ൽ എം​​​​എ​​​​സ്എം​​​​ഇ​​​​ക​​​​ൾ, സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ൾ, ഗ​​​​വേ​​​​ഷ​​​​ണ-​​​​ഉ​​​​ത്തേ​​​​ജി​​​​ത വ്യാ​​​​വ​​​​സാ​​​​യി​​​​ക സം​​​​രം​​​​ഭ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത മ​​​​ന്ത്രി എ​​​​ടു​​​​ത്തു​​​​പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up