Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FIVA Award

മാ​രു​തി 800ന് ​ഫി​വ അ​വാ​ർ​ഡ്

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ മോ​ട്ടോ​റിം​ഗ് പൈ​തൃ​ക​ത്തി​ന് ന​ല്കിയ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് ഫെ​ഡ​റേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡെ​സ് വെ​ഹി​ക്കി​ൾ​സ് ആ​ൻ​സി​യ​ൻ​സി​ന്‍റെ (FIVA) വേ​ൾ​ഡ് വെ​ഹി​ക്കി​ൾ ഹെ​റി​റ്റേ​ജ് പു​ര​സ്കാ​രം മാ​രു​തി 800ന്. ​ഇ​തോ​ടെ ഈ ​ആ​ഗോ​ള പു​ര​സ്കാ​രം ല​ഭി​ക്കു​ന്ന ആ​ദ്യ​ത്തെ​ഇ​ന്ത്യ​ൻ കാ​റാ​യി മാ​രു​തി 800 മാ​റി.

ദേ​ശീ​യ സ്വ​ത്വ​ങ്ങ​ളെ രൂ​പ​പ്പെ​ടു​ത്തു​ക​യും ദൈ​നം​ദി​ന ഗ​താ​ഗ​ത​ത്തി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ക​യും വ്യാ​വ​സാ​യി​ക വി​ക​സ​ന​ത്തി​ന് സം​ഭാ​വ​ന ന​ൽ​കു​ക​യും അ​ത​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ശാ​ശ്വ​ത പ്ര​തീ​ക​ങ്ങ​ളാ​യി മാ​റു​ക​യും ചെ​യ്ത വാ​ഹ​ന​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​ണ് ഈ ​അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്.

യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ്, ബ്ര​സീ​ൽ, ജ​ർ​മ​നി, ഫ്രാ​ൻ​സ്, ഓ​സ്ട്രി​യ, സ്ലോ​വേ​നി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ, ലോ​ക​മെ​ന്പാ​ടു​മു​ള്ള ച​രി​ത്ര​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യി പ്രാ​ധാ​ന്യ​മു​ള്ള 21 വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് ഈ ​പ്ര​ശ​സ്ത ഹാ​ച്ച്ബാ​ക്ക് ത​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

1982ൽ ​ഇ​ന്ത്യാ ഗ​വ​ണ്‍​മെ​ന്‍റു​മാ​യു​ള്ള സം​യു​ക്ത സം​രം​ഭ​ത്തി​ലൂ​ടെ​യാ​ണ് സു​സു​ക്കി മോ​ട്ടോ​ർ കോ​ർ​പ​റേ​ഷ​ൻ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ പ്ര​വേ​ശി​ച്ച​ത്. 1983 ഡി​സം​ബ​റി​ൽ ആ​ദ്യ​ത്തെ മാ​രു​തി 800 നി​ർ​മി​ച്ചു. പ്ര​തി​വ​ർ​ഷം 40,000 കാ​റു​ക​ളു​ടെ ഉ​ത്പാ​ദ​ന​ത്തോ​ടെ ആ​രം​ഭി​ച്ച ഇ​ത്, തു​ട​ർ​ന്നു​ള്ള 30 വ​ർ​ഷ​ത്തി​നി​ടെ 29 ല​ക്ഷ​ത്തി​ല​ധി​കം യൂ​ണി​റ്റു​ക​ൾ നി​ർ​മി​ച്ചു.

1987ൽ ​ഹം​ഗ​റി, ഫ്രാ​ൻ​സ്, ബെ​ൽ​ജി​യം എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്തു​കൊ​ണ്ട് ഇ​ന്ത്യ​യു​ടെ വാ​ഹ​ന ക​യ​റ്റു​മ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​തും ഈ ​കാ​റാ​ണ്.

Latest News

Corehub Up