Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FOKANA2026

America

ഫൊ​ക്കാ​ന 2026 ക​ൺ​വെ​ൻ​ഷ​നി​ൽ മോ​ഹി​നി​യാ​ട്ടം ഗി​ന്ന​സ് റി​ക്കാ​ർ​ഡ് ശ്ര​മം; അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ ച​രി​ത്രം കു​റി​ക്കാ​ൻ ഒ​രേ വേ​ദി​യി​ലേ​ക്ക്

ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ന്‍റെ ശാ​സ്ത്രീ​യ നൃ​ത്ത​പാ​ര​മ്പ​ര്യ​ത്തി​ന് ആ​ഗോ​ള വേ​ദി​യി​ൽ പു​തി​യ ച​രി​ത്രം കു​റി​ക്കാ​ൻ ഫൊ​ക്കാ​ന 2026 ദേ​ശീ​യ ക​ൺ​വെ​ൻ​ഷ​ൻ ഒ​രു​ങ്ങു​ന്നു. ആ​യി​ര​ത്തി​ല​ധി​കം ക​ലാ​കാ​രി​ക​ൾ ഒ​രേ​സ​മ​യം മോ​ഹി​നി​യാ​ട്ടം അ​വ​ത​രി​പ്പി​ക്കു​ന്ന ഗി​ന്ന​സ് വേ​ൾ​ഡ് റിക്കാർഡ് ​ ശ്ര​മ​മാ​ണ് ക​ൺ​വെ​ൻ​ഷ​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 1,100ല​ധി​കം ന​ർ​ത്ത​കി​ക​ൾ ഇ​തി​ന​കം ര​ജി​സ്റ്റ​ർ ചെ​യ്തു​ക​ഴി​ഞ്ഞു. പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക അ​ഭി​മാ​ന​ത്തിന്‍റെയും കൂ​ട്ടാ​യ്മ​യു​ടെ​യും ഉ​ജ്ജ്വ​ല പ്ര​തീ​ക​മാ​യി ഈ ​ഗി​ന്ന​സ് ശ്ര​മം മാ​റു​മെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റണി പ​റ​ഞ്ഞു.

ഗു​രു ബീ​ന മേ​നോ​ൻ കോ​റി​യോ​ഗ്രാ​ഫി ചെ​യ്യു​ന്ന ഈ ​മ​ഹാ​സം​രം​ഭ​ത്തി​ൽ അ​മേ​രി​ക്ക​യി​ലെ നൃ​ത്താ​ധ്യാ​പ​ക​രും നി​ര​വ​ധി ഡാ​ൻ​സ് സ്കൂ​ളു​ക​ളും പ​ങ്കാ​ളി​ക​ളാ​കു​ന്നു​ണ്ട്. മ​നോ​ജ് വ​ട്ട​പ്പ​ള്ളി (കോ​ർ​ഡി​നേ​റ്റ​ർ), ഡോ. ​ഷൈ​നി രാ​ജു (കോ-​കോ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മ​റ്റി​യാ​ണ് അ​ണി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക​ലാ​കാ​രി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ൾ കോ​ട്ട​യം ല​ക്ഷ്മി സി​ൽ​ക്സ് സ്പോ​ൺ​സ​ർ ചെ​യ്യും. കൂ​ടാ​തെ, ന​ർ​ത്ത​കി​മാ​ർ​ക്ക് അ​വ​ർ പ​ങ്കെ​ടു​ക്കു​ന്ന ദി​വ​സ​ത്തെ ക​ൺ​വെ​ൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​ൻ ഫൊ​ക്കാ​ന തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​കം ലോ​ക​സ​മ​ക്ഷം അ​ഭി​മാ​ന​ത്തോ​ടെ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ഈ ​സം​രം​ഭ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up