Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FOMA 2028 Convention

America

ഫോ​മ 2028 ക​ൺ​വ​ൻ​ഷ​ൻ ചെ​യ​റാ​യി ഷാ​ലു പു​ന്നൂ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു

ന്യൂ​യോ​ർ​ക്ക്: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് അ​മേ​രി​ക്കാ​സ് (FOMAA)യു​ടെ 2028 ക​ൺ​വെ​ൻ​ഷ​ൻ ചെ​യ​റാ​യി ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ നി​ന്നു​ള്ള മു​ൻ ഫോ​മാ വൈ​സ് പ്ര​സി​ഡ​ൻ്റ് ഷാ​ലു പു​ന്നൂ​സി​നെ തെര​ഞ്ഞെ​ടു​ത്തു. ഫോമയു​ടെ ദേ​ശീ​യ നേ​തൃ​ത്വ​മാ​ണ് ഷാ​ലു പു​ന്നൂ​സി​നെ ഈ ​സു​പ്ര​ധാ​ന ചു​മ​ത​ല​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

വി​വി​ധ സം​ഘ​ട​ന​ക​ളി​ലും സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ആ​രോ​ഗ്യ​പ​രി​പാ​ല​ന മേ​ഖ​ല​ക​ളി​ലും ദീ​ർ​ഘ​കാ​ല​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഷാ​ലു പു​ന്നൂ​സി​ന്റെ നേ​തൃ​ത്വ​പ​രി​ച​യം 2028 ക​ൺ​വെ​ൻ​ഷ​ന്‍റെ സം​ഘാ​ട​ന​ത്തി​ന് മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ഫോ​മ പ്ര​സി​ഡ​ന്‍റ് ബി​ജു തോ​ണി​ക്ക​ട​വി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പോ​ൾ പി. ​ജോ​സ്, ട്ര​ഷ​റ​ർ പ്ര​ദീ​പ് നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്റ് സാ​മു​വ​ൽ മ​ത്താ​യി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​മ​ഞ്ജു പി​ള്ള, ജോ​യി​ന്റ് ട്ര​ഷ​റ​ർ ജോ​ൺ​സ​ൺ ക​ണ്ണൂ​ക്കാ​ട​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ദേ​ശീ​യ നേ​തൃ​ത്വ​മാ​ണ് നി​ല​വി​ൽ ഫോ​മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഈ ​ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്റെ തീ​രു​മാ​ന​ത്തി​ലൂ​ടെ​യാ​ണ് ഷാ​ലു പു​ന്നൂ​സി​നെ 2028 ക​ൺ​വ​ൻ​ഷ​ൻ ചെ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചു​മ​ത​ല ഫോ​മ​യു​ടെ ദേ​ശീ​യ ത​ല​ത്തി​ലു​ള്ള പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്വ​മാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ട്ര​സ്റ്റി​യാ​യാ​ണ് ഷാ​ലു പു​ന്നൂ​സ് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ​മാ​കു​ന്ന​ത്. എ​ക്കു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ് ഓ​ഫ് ഇ​ന്ത്യ​ൻ ച​ർ​ച്ച​സി​ൽ ട്ര​സ്റ്റി സെ​ക്ര​ട്ട​റി​യാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ​യു​ടെ പ്ര​സി​ഡ​ന്റാ​യും ഫോ​മ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​മാ​യും ഫോ​മ വൈ​സ് പ്ര​സി​ഡ​ന്റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ഷാ​ലു പു​ന്നൂ​സി​ന് സം​ഘ​ട​നാ രം​ഗ​ത്ത് വി​പു​ല​മാ​യ അ​നു​ഭ​വ​സ​മ്പ​ത്തു​ണ്ട്.

ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ ബ​ഡി ബോ​യ്സ് ഫി​ലാ​ഡ​ൽ​ഫി​യ​യു​ടെ സ്ഥാ​പ​ക​നാ​യ അ​ദ്ദേ​ഹം ഫി​ലാ​ഡ​ൽ​ഫി​യ പോ​ലീ​സ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം, മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി ഹെ​ൽ​ത്ത് അ​ഡ്വൈ​സ​റി ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​ആ​രോ​ഗ്യ​പ​രി​പാ​ല​ന രം​ഗ​ത്തും ഷാ​ലു പു​ന്നൂ​സി​ന് വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ണ്ട്. ഫി​ലാ​ഡ​ൽ​ഫി​യ ക​റ​ക്ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്റി​ൽ ന​ഴ്സാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​ദ്ദേ​ഹം ഹോം ​കെ​യ​ർ, അ​ഡ​ൾ​ട്ട് ഡേ ​കെ​യ​ർ മേ​ഖ​ല​ക​ളി​ൽ സം​രം​ഭ​ക​നാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

സാ​മൂ​ഹി​ക-​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം ക​ലാ​രം​ഗ​ത്തും സാ​ന്നി​ധ്യ​മ​റി​യി​ച്ചി​ട്ടു​ള്ള ഷാ​ലു പു​ന്നൂ​സ് ര​ണ്ട് സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.2028-​ലെ ഫോ​മ ക​ൺ​വെ​ൻ​ഷ​ന്‍റെ സം​ഘാ​ട​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഷാ​ലു പു​ന്നൂ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ക്കം കു​റി​ക്കും. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളെ ഒ​രു​മി​പ്പി​ക്കു​ന്ന ദേ​ശീ​യ വേ​ദി​യെ​ന്ന നി​ല​യി​ൽ ക​ൺ​വെ​ൻ​ഷ​നെ വി​ജ​യ​ക​ര​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​രി​ക്കും ഇ​നി മു​ൻ​ഗ​ണ​ന.​ഷാ​ലു പു​ന്നൂ​സി​ന്റെ തി​ര​ഞ്ഞെ​ടു​പ്പി​നെ ഫോ​മ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളും വി​വി​ധ അം​ഗ​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും അ​ഭി​ന​ന്ദി​ച്ചു.

Latest News

Corehub Up