പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കുമുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാൻ പുനഃസംഘടിപ്പിച്ച ആശുപത്രി വികസന സമിതിയുടെ (എച്ച്ഡിസി) ആദ്യയോഗത്തിൽ തീരുമാനം. രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍ തടസമില്ലാതെ എത്തിച്ചുനല്‍കും. ആവശ്യത്തിന് ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്സ് എന്നിവരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കും. മികച്ച പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനോടൊപ്പം രോഗികള്‍ക്ക് വീല്‍ ചെയര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കാര്യക്ഷമമാക്കാനും തീരുമാനമായി. ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാവശ്യമായ വികസന പദ്ധതിക്കും യോഗം രൂപം നല്കി. മെഡിക്കൽ കോളജ് ആശുപത്രിയുമായി ബന്ധപ്പെട്ട് പൊതു ജനങ്ങളുടെ ഭാഗത്തുനിന്ന് മാധ്യമങ്ങളിലും ഉയർന്നുവന്ന വിവിധ വിഷയങ്ങളും യോഗം ചർച്ച ചെയ്തു.
\
മെഡിക്കല്‍ കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ ചേർന്ന യോഗത്തിന് കണ്ണൂർ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അധ്യക്ഷത വഹിച്ചു എം. വിജിന് എംഎല്‍എ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്, ആരോഗ്യ മന്ത്രിയുടെ പ്രതിനിധി മാര്ട്ടിന് ജോര്‍ജ്, മന്ത്രി സണ്ണി ജോസഫിന്റെ പ്രതിനിധി സി.കെ. ഇബ്രാഹിം, എംപിമാരായ കെ. സുധാകരൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഷാഫി പറന്പിൽ എന്നിവരുടെ പ്രതിനിധികളായ കെ.സി. വിജയന്, ജയരാജൻ, എം. ഉമ്മര്‍, രജനി രാമാനന്ദ്, സാജി നാരായണന്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ.ടി. മാധവന്, ലേ സെക്രട്ടറി എന്‍.കെ. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.