Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fact-Checking Unit

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ഉ​ള്ള​ട​ക്ക നി​യ​ന്ത്ര​ണം; വ​സ്തു​താ​ പ​രി​ശോ​ധ​ന യൂ​ണി​റ്റി​ന്‍റെ സാ​ധു​ത പ​രി​ശോ​ധി​ക്കാ​ൻ സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ ഉ​ള്ള​ട​ക്കം നി​യ​ന്ത്രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് 2023ലെ ​ഐ​ടി നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി​ക​ൾ റ​ദ്ദാ​ക്കി​യ ബോം​ബെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രാ​യ ഹ​ർ​ജി മൂ​ന്നം​ഗ ബെ​ഞ്ച് പ​രി​ശോ​ധി​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി. ഭേ​ദ​ഗ​തി ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മെ​ന്നു വി​ശേ​ഷി​പ്പി​ച്ച 2024 ലെ ​ബോം​ബെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യാ​ൻ വി​സ​മ്മ​തി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു സു​പ്രീം​കോ​ട​തി ന​ട​പ​ടി.

ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലെ വ്യാ​ജ ഉ​ള്ള​ട​ക്കം തി​രി​ച്ച​റി​യു​ന്ന​തി​നാ​യി മു​ന്നോ​ട്ടു​വ​ച്ച വ​സ്തു​താ പ​രി​ശോ​ധ​ന യൂ​ണി​റ്റു​ക​ളു​ടെ (ഫാ​ക്‌​ട് ചെ​ക്ക് യൂ​ണി​റ്റു​ക​ളു​ടെ) സാ​ധു​ത സം​ബ​ന്ധി​ച്ച് പ്ര​ധാ​ന ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഇ​ന്ന​ല​ത്തെ വാ​ദ​ത്തി​നി​ട​യി​ൽ നി​രീ​ക്ഷി​ച്ചു. ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്ച ന​ട​ത്താ​തെ സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തി ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ചീ​ഫ് ജ​സ്റ്റീ​സ് ചൂ​ണ്ടി​ക്കാ​ട്ടി. ബോം​ബൈ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണു സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഒ​രു ന​ർ​മ​മോ ആ​ക്ഷേ​പ​ഹാ​സ്യ​മോ വി​മ​ർ​ശ​ന​മോ അ​ടി​ച്ച​മ​ർ​ത്താ​ൻ ഉ​ദ്ദേ​ശ്യ​മി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​നു​വേ​ണ്ടി സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത കോ​ട​തി​യി​ൽ പ​റ​ഞ്ഞു. അ​തേ​സ​മ​യം ഫാ​ക്‌​ട് ചെ​ക്ക് യൂ​ണി​റ്റു​ക​ളു​ടെ സാ​ധു​ത​യാ​ണു ചോ​ദ്യം ചെ​യ്ത​തെ​ന്ന് നി​യ​മ​ത്തി​നെ​തി​രേ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച സ്റ്റാ​ൻ​ഡ് അ​പ്പ് കൊ​മേ​ഡി​യ​ൻ കു​ണാ​ൽ ക​മ്ര​യ്ക്കു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ അ​ര​വി​ന്ദ് ദ​ത്ത​ർ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ചി​ല ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​രീ​തി അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ചൂ​ണ്ടി​ക്കാ​ട്ടി. ദേ​ശീ​യ ന​യ​ത്തി​നെ​തി​രാ​യ ചി​ല വ്യാ​ജ​വാ​ർ​ത്ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

2023ലെ ​ഐ​ടി നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി​യാ​ണു ബോം​ബൈ ഹൈ​ക്കോ​ട​തി​ക്കു പി​ന്നാ​ലെ സു​പ്രീം​കോ​ട​തി​യി​ലും വെ​ല്ലു​വി​ളി​ക്ക​പ്പെ​ടു​ന്ന​ത്. നി​യ​മ​പ്ര​കാ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ​വാ​ർ​ത്ത ഫാ​ക്‌​ട് ചെ​ക്ക് യൂ​ണി​റ്റ് ക​ണ്ടെ​ത്തി​യാ​ൽ അ​ത​ത് സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ൾ ഉ​ള്ള​ട​ക്കം നീ​ക്കം ചെ​യ്യ​ണം. ഇ​തി​ലെ ഭ​ര​ണ​ഘ​ട​നാ സാ​ധു​ത​യാ​ണ് സു​പ്രീം​കോ​ട​തി ഇ​നി പ​രി​ശോ​ധി​ക്കു​ക.

Latest News

Corehub Up