ജപ്പാനിൽ നിന്നുള്ള ഒരു യുവാവ് കോടികൾ ചെലവഴിച്ച് നായയായി മാറി എന്ന രീതിയിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ തരംഗമാകുന്നുണ്ട്.
26 വയസുള്ള ജാസോ എന്ന കോടീശ്വരൻ നായയുടെ ശാരീരിക രൂപവും രീതികളും സ്വന്തമാക്കാനായി വലിയ തുക ചെലവഴിച്ചെന്നാണ് സോഷ്യൽ മീഡിയ സന്ദേശങ്ങളിൽ അവകാശപ്പെടുന്നത്.
നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായ ഇയാൾ ഇപ്പോൾ ഒരു നായയെപ്പോലെയാണ് ജീവിക്കുന്നതെന്നും സന്ദേശങ്ങളിൽ പറയുന്നുണ്ടെങ്കിലും, ഇതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.
എന്നാൽ പ്രചരിക്കുന്ന അവകാശവാദങ്ങൾക്ക് പിന്നിൽ യാതൊരുവിധ ശാസ്ത്രീയ ശസ്ത്രക്രിയകളുമില്ലെന്നാണ് പുറത്തുവരുന്ന യാഥാർഥ്യങ്ങൾ വ്യക്തമാക്കുന്നത്.
ലക്ഷങ്ങൾ വിലമതിക്കുന്ന, നായയുടെ ആകൃതിയിലുള്ള ഒരു പ്രത്യേക തരം കോസ്റ്റ്യൂം ധരിച്ച് അവതരിപ്പിച്ച ദൃശ്യങ്ങളാണ് ഇത്തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളായി പ്രചരിക്കുന്നത്.
അതിനാൽ തന്നെ വാർത്തകളിൽ പറയുന്നത് പോലെ ഇയാൾ പ്ലാസ്റ്റിക് സർജറികൾക്കൊന്നും വിധേയനായിട്ടില്ലെന്നും, വസ്ത്രം മാത്രമാണ് ഉപയോഗിച്ചതെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.