Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fake Anti Drug Activist

ല​ഹ​രി​വി​രു​ദ്ധ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ മ​റ​വി​ൽ വി​ൽ​പ്പ​ന; പ​ത്ത​നം​തി​ട്ട​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മ​റ​വി​ൽ ല​ഹ​രി മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​വ​ന്ന വ്യാ​ജ സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി​ടി​യി​ൽ. ‘ആ​ന്‍റി ഡ്ര​ഗ്സ് മൂ​വ്മെ​ന്‍റ് എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് എ​ഴു​മ​റ്റൂ​ർ സ്വ​ദേ​ശി ഷ​ർ​ഫി​ൻ സെ​ബാ​സ്റ്റ്യ​നാ​ണ് പി​ടി​യി​ലാ​യ​ത്.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ കു​ടു​ങ്ങി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് പെ​രു​മ്പെ​ട്ടി പോ​ലീ​സും ഡാ​ൻ​സാ​ഫ് സം​ഘ​വും ചേ​ർ​ന്ന് ന​ട​ത്തി​യ പ്ര​ത്യേ​ക റെ​യ്ഡി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നും 1.5 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. പു​സ്ത​ക​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ള​രെ സൂ​ക്ഷ്മ​മാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി ഇ​യാ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന പ്ര​ത്യേ​ക ഉ​പ​ക​ര​ണ​ങ്ങ​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

നാ​ട്ടി​ൽ ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​യാ​ൾ എ​ന്ന പേ​രി​ൽ പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​ളാ​യി​രു​ന്നു ഷ​ർ​ഫി​ൻ സെ​ബാ​സ്റ്റ്യ​ൻ. എ​ന്നാ​ൽ ഇ​തി​ന്‍റെ മ​റ​വി​ൽ ഇ​യാ​ൾ വ​ലി​യ തോ​തി​ൽ ല​ഹ​രി വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​താ​യാ​ണ് വി​വ​രം.

Latest News

Corehub Up