Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fake Arrest

വ്യാ​ജ അ​റ​സ്റ്റ് ; 57 ല​ക്ഷം ത​ട്ടി​യ പ്ര​തി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

തൃ​​​ശൂ​​​ർ: ഡി​​​ജി​​​റ്റ​​​ൽ അ​​​റ​​​സ്റ്റി​​​ന്‍റെ പേ​​​രി​​​ൽ വ​​​ട​​​ക്കാ​​​ഞ്ചേ​​​രി മ​​​ണ​​​ലി​​​ത്ത​​​റ മ​​​ലാ​​​ക്ക ദേ​​​ശ​​​ത്ത് പാ​​​ലി​​​ശേ​​​രി വീ​​​ട്ടി​​​ൽ ന​​​ന്ദ​​​കു​​​മാ​​​റി​​​നെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി 57 ല​​​ക്ഷം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ലെ പ്ര​​​തി​​​യു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ ത​​​ള്ളി.

കോ​​​ഴി​​​ക്കോ​​​ട് പ​​​ള്ളി​​​യാ​​​ലി​​​ൽ സ്വ​​​ദേ​​​ശി​​​നി സ​​​ജ​​​ന​​​യു​​​ടെ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യാ​​​ണു ജി​​​ല്ലാ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് ജ​​​ഡ്ജ് പി.​​​പി. സെ​​​യ്ത​​​ല​​​വി ത​​​ള്ളി​​​യ​​​ത്.

2025ലാ​​​ണു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. ഡി​​​ജി​​​റ്റ​​​ൽ അ​​​റ​​​സ്റ്റ് ഉ​​​ണ്ടെ​​​ന്നു വി​​​ശ്വ​​​സി​​​പ്പി​​​ച്ച് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി പ​​​ല ത​​​വ​​​ണ​​​ക​​​ളി​​​ലാ​​​യി ന​​​ന്ദ​​​കു​​​മാ​​​റി​​​ന്‍റെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ൽ​​​നി​​​ന്ന് 57 ല​​​ക്ഷം രൂ​​​പ വി​​​വി​​​ധ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്കു നി​​​ർ​​​ബ​​​ന്ധി​​​ച്ച് നി​​​ക്ഷേ​​​പി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പ്ര​​​തി​​​യു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കു നി​​​ക്ഷേ​​​പി​​​ച്ച 9,42,023 രൂ​​​പ പ്ര​​​തി, തു​​​ട​​​ർ​​​ന്ന് വി​​​വി​​​ധ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്കു മാറ്റി നി​​​ക്ഷേ​​​പി​​​ച്ചു. ക​​​ബ​​​ളി​​​പ്പി​​​ക്ക​​​പ്പെ​​​ട്ടു​​​വെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കി​​​യ ന​​​ന്ദ​​​കു​​​മാ​​​ർ തൃ​​​ശൂ​​​ർ സൈ​​​ബ​​​ർ സി​​​റ്റി പോ​​​ലീ​​​സി​​​നെ സ​​​മീ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Latest News

Corehub Up