തിരുവനന്തപുരം: മില്‍മയുടെ പേരില്‍ 50,000 രൂപ സമ്മാനം എന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശവും ലിങ്കും വ്യാജമാണെന്ന് മില്‍മ അധികൃതര്‍ അറിയിച്ചു. ഇത്തരം വ്യാജസന്ദേശങ്ങളാല്‍ വഞ്ചിതരകാതിരിക്കാന് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. വ്യാജ സന്ദേശത്തിനെതിരേ മില്‍മ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നേരത്തെ ‘മില്‍മ വാര്‍ഷികാഘോഷ സമ്മാനം’, ‘മില്‍മയുടെ സ്വാതന്ത്ര്യദിന സമ്മാനം’ തുടങ്ങിയ പേരുകളില്‍ വ്യാജ ലിങ്കുകള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. പിന്നീട് മില്‍മ സ്വീകരിച്ച നിയമപരമായ നടപടികളെ തുടര്‍ന്ന് അത് നീക്കം ചെയ്തു. ഉത്സവാഘോഷ വേളകളില്‍ സമ്മാന, വാഗ്ദാന പദ്ധതികള്‍ പുറത്തിറക്കുന്ന രീതി മില്മയ്ക്കില്ലെന്നും ഭാവിയിലും ഇത്തരം വ്യാജ സന്ദേശങ്ങളില്‍ പൊതുജനങ്ങള്‍ കബളിപ്പിക്കപ്പെടരുതെന്നും അധികൃതര്‍ അറിയിച്ചു.