ന്യൂഡൽഹി: പേവിഷബാധയ്ക്കെതിരേ വ്യാപകമായി ഉപയോഗിക്കുന്ന ‘അഭയ്റാബ്’’വാക്സിന്റെ ഒരു ബാച്ച് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു.
ഹിമാചൽപ്രദേശിലെ കസോളിയിലുള്ള സെൻട്രൽ ഡ്രഗ്സ് ലബോറട്ടറിയിലാണ് സാമ്പിൾ പരാജയപ്പെട്ടത്.
പരിശോധിച്ച സാമ്പിൾ നിലവാരമില്ലാത്തതാണെന്നും തെറ്റായ ബ്രാൻഡിംഗോടെയുള്ളതാണെന്നും അധികൃതർ വ്യക്തമാക്കി.
‘കെഇ 25012’എന്ന അഭയ്റാബ് ബാച്ചിന്റെ വിതരണത്തിലും ഉപയോഗത്തിലും ജാഗ്രത പാലിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ രാജീവ് സിംഗ് രഘുവംശി സംസ്ഥാന മരുന്ന് നിയന്ത്രണ ഏജൻസികൾക്കു നിർദേശം നൽകിയിട്ടുണ്ട്.