Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FalconryBoy

Kouthukam

പ​രു​ന്തി​നെ വി​ര​ൽ​ത്തു​മ്പി​ൽ അ​നു​സ​രി​പ്പി​ക്കു​ന്ന മി​ടു​ക്ക​ൻ; വി​സ്മ​യ​മാ​യി ബാ​ലി​യി​ലെ ടാ​ർ​സ​ൺ ബോ​യ്

ഇ​ന്തോ​നേ​ഷ്യ​യി​ലെ ബാ​ലി​യി​ൽ പ​രു​ന്തു​മാ​യു​ള്ള ഒ​രു കു​ട്ടി​യു​ടെ അ​പൂ​ർ​വ സൗ​ഹൃ​ദം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ന്നു. കി​ന്‍റാ​മ​ണി​യി​ലെ ബാ​ത്തു​ർ പ​ർ​വ​ത​നി​ര​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​ത്രീ​ക​രി​ച്ച ഈ ​ദൃ​ശ്യ​ങ്ങ​ൾ ടി​ക് ടോ​ക്ക്, യൂ​ട്യൂ​ബ്, ഫേ​സ്ബു​ക്ക് തു​ട​ങ്ങി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​തി​ന​കം ക​ണ്ടു​ക​ഴി​ഞ്ഞ​ത്.

'ടാ​ർ​സ​ൺ ബോ​യ്' എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ഈ ​കൊ​ച്ചു​മി​ടു​ക്ക​ന്‍റെ പ​രി​ശീ​ല​ന മി​ക​വ് വി​ദ​ഗ്ദ്ധ​രെ​പ്പോ​ലും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണ്. മ​ല​നി​ര​ക​ൾ​ക്ക് അ​ഭി​മു​ഖ​മാ​യി നി​ൽ​ക്കു​ന്ന മ​ര​പ്പാ​ല​ത്തി​ൽ നി​ന്ന് കു​ട്ടി​യു​ടെ ഉ​ച്ച​ത്തി​ലു​ള്ള ശ​ബ്ദ​ങ്ങ​ളി​ലൂ​ടെ​യും വി​സി​ലു​ക​ളി​ലൂ​ടെ​യും വി​ളി കേ​ൾ​ക്കു​മ്പോ​ൾ ആ​കാ​ശ​ത്തു​നി​ന്നും അ​തി​വേ​ഗ​ത്തി​ൽ പ​രു​ന്ത് പ​റ​ന്നെ​ത്തു​ന്ന​താ​ണ് കാ​ഴ്ച.

ക​ട്ടി​യു​ള്ള കൈ​യു​റ​യ​ണി​ഞ്ഞ കൈ​ക​ൾ യാ​തൊ​രു ഭ​യ​വു​മി​ല്ലാ​തെ നീ​ട്ടി​ക്കൊ​ടു​ക്കു​മ്പോ​ൾ യാ​തൊ​രു പ്ര​യാ​സ​വു​മി​ല്ലാ​തെ പ​രു​ന്ത് അ​തി​ൽ വ​ന്നി​രി​ക്കു​ന്നു. പ്ര​കൃ​തി​യി​ലെ ക്രൂ​ര​നാ​യ ഒ​രു വേ​ട്ട​പ്പ​ക്ഷി കു​ട്ടി​യു​ടെ മു​ന്നി​ൽ തി​ക​ച്ചും ശാ​ന്ത​നാ​യി മാ​റു​ന്ന​ത് വി​സ്മ​യ​ത്തോ​ടെ​യാ​ണ് ആ​ളു​ക​ൾ നോ​ക്കി​ക്കാ​ണു​ന്ന​ത്.

മ​നു​ഷ്യ​നും പ​ക്ഷി​ക​ളും ത​മ്മി​ലു​ള്ള പ​ര​മ്പ​രാ​ഗ​ത ആ​ത്മ​ബ​ന്ധം വി​ളി​ച്ചോ​തു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ​ക്ക് ലോ​ക​മെ​മ്പാ​ടു​നി​ന്നും വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

Latest News

Corehub Up