മോണരോഗങ്ങൾ ഉള്ളവരിൽ ഹൃദ്രോഗങ്ങൾക്കുള്ള സാധ്യത ഇരട്ടിയൊന്നെന്ന് പഠനങ്ങളിൽ പറയുന്നു. മോണരോഗങ്ങളുള്ളവരിൽ മോണയിൽ നിന്നും രക്തം വരാറുണ്ട്. തുറന്നിരിക്കുന്ന രക്തക്കുഴലുകളിൽ കൂടി രക്തധമനികളിൽ രോഗാണുക്കൾ എത്തുന്നു.
രക്തക്കുഴലുകളിലുള്ള പ്ലാക്കുകൾ (കൊളസ്ട്രോൾ, ഫാറ്റ്, , കാൽസ്യം, മറ്റു മെറ്റീരിയൽസ് അടിയുന്നത്) ഉണ്ടാകുന്നത് രക്തത്തിന്റെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. ഇത് രക്തക്കുഴലിന്റെ വ്യാസം കുറക്കുന്നു. ഇതിനോടൊപ്പം മോണയിൽ നിന്നുള്ള രോഗാണുക്കൾ ഇവിയെ വരുന്പോൾ രക്തം കട്ടി പിടിക്കുവാനുള്ള സാധ്യത കൂടുന്നു.
നിലവിൽ ഹ്യദ്രോഗമുള്ളവർ സാധാരണ ആളുകളെക്കാൾ കൂടുതൽ ശ്രദ്ധ ദന്തശുചീകരണത്തിനും ചികിൽസയ്ക്കും നൽകണം. ദന്തചികിൽസകൾ നടത്തുന്നതിനു മുൻന്പേ ഡോക്ടറോട് ഹൃദ്രോഗം ഉണ്ട് എന്നു പറയണം.
ചികിൽസയുടെ സമയത്ത് രോഗാണുബാധയുണ്ടാകാതിരിക്കുവാനുള്ള മുൻകരുതലുകൾ എടുക്കേണ്ടത് ആവശ്യമാണ്. രക്തം കട്ടി പിടിക്കുവാതിരിക്കുവാനുള്ള ആസ്പിരിൻ പോലെയുള്ള ഗുളിക കഴിക്കുന്നവർ മരുന്ന് ഡോക്ടറുടെ നിർദേശപ്രകാരം നിർത്തേണ്ടതും ആവശ്യമാണ്.
രോഗണുബാധ ധമനികളിൽ ഉണ്ടാകാതിരിക്കുവാനുള്ള മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശത്തിൽ കഴിക്കുകയും ആവശ്യമായ എല്ലാ മുൻകരതലോടും കൂടിയും മാത്രമേ ദന്ത ചകിൽസകൾ നടത്താവൂ.
- ഹ്യദ്രോഗമുള്ളവരും സാധ്യതയുള്ളവരും ദന്ത ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം
- രോഗം മറച്ചുവച്ച് ദന്തചികിൽസകൾ നടത്തരുത്.
- ആറുമാസം കൂടുന്പോൾ ഒരു ദന്തപരിശോധനയും ആവശ്യമെങ്കിൽ ഒരു ക്ലീനിംഗു നടത്തുന്നത് നല്ലതാണ്.
- പ്രത്യേക പരിരക്ഷണം, പല്ലുകൾക്കും, മോണയ്ക്കും, നൽകണം. ഇതിനം പ്രത്യേകമായി രൂപകൽപന ചെയ്ത ബ്രഷുകളും ഫ്ളോസ്സും ശീലമാക്കുക.
മാറ്റണം. അതിന് ഒരു ഡോക്ടറുടെ സേവനം തന്നെ ആവശ്യമാണ്.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ
സയൻസസ്, തിരുവല്ല) 9447219903