Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Family Convention

America

ഫോ​മാ ഇന്‍റർനാ​ഷ​ണൽ ഫാ​മി​ലി ക​ൺ​വ​ൻ​ഷ​ൻ കൗ​ണ്ട്ഡൗ​ൺ ആ​രം​ഭി​ച്ചു

ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ മ​ല​യാ​ളി​ക​ളെ ഒ​രു​മി​പ്പി​ക്കു​ന്ന ഫോമാ (FOMA) ഇ​ന്‍റർനാ​ഷ​ണ​ൽ ഫാ​മി​ലി ക​ൺ​വൻ​ഷ​ന് ഇ​നി 26 ദി​വ​സം മാ​ത്രം. ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് 1, 2 തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ വി​ൻ​ഡ്ഹാം ഹൂ​സ്റ്റ​ൺ ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന മ​ഹാ​സ​മ്മേ​ള​ന​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്ന​താ​യി സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.​

ഫോ​മ​യ്ക്ക് ജ​ന്മം ന​ൽ​കി​യ ഹൂ​സ്റ്റ​ണി​ൽ വീ​ണ്ടും അ​ര​ങ്ങേ​റു​ന്ന ക​ൺ​വ​ൻ​ഷ​ൻ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ സ​മ്മേ​ള​ന​ങ്ങ​ളി​ലൊ​ന്നാ​ക്കി മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സം​ഘാ​ട​ക​ർ. വി​വി​ധ റീ​ജണുക​ളി​ലെ​യും ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഓ​രോ മൂ​ന്ന് ദി​വ​സ​ത്തി​ലൊ​രി​ക്ക​ൽ അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ ചേ​ർ​ന്ന് വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്തു​ക​യും തു​ട​ർ ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.​

ജൂ​ലൈ 2ന് ​അ​പ്ന ബ​സാ​റി​ൽ ചേ​ർ​ന്ന സ​തേ​ൺ റീ​ജൺ പ്ര​വ​ർ​ത്ത​ക​യോ​ഗ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. ഫോ​മാ പ്ര​സി​ഡ​ന്റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ക​ൺ​വെ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ സു​ബി​ൻ കു​മാ​ര​ൻ ഓ​രോ​രു​ത്ത​രു​ടെ​യും കൂ​ട്ടാ​യ പി​ന്തു​ണ ആ​വ​ശ്യ​പ്പെ​ട്ട് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു. ത​ന്‍റെ സ്വ​ന്തം ത​ട്ട​ക​മാ​യ ഹൂ​സ്റ്റ​ണി​ൽ ന​ട​ക്കു​ന്ന ഈ ​ക​ൺ​വ​ൻ​ഷ​ൻ അ​വി​സ്മ​ര​ണീ​യ​മാ​ക്കാ​ൻ എ​ല്ലാ പ്ര​വ​ർ​ത്ത​ക​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​മാ​ണ് ശ​ക്തി​യെ​ന്ന് പ്ര​സി​ഡ​ന്റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ പ​റ​ഞ്ഞു. ഓ​രോ പ്ര​വ​ർ​ത്ത​ന​ത്തി​നും വ്യ​ക്തി​പ​ര​മാ​യ ശ്ര​ദ്ധ ന​ൽ​കി അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ല്കി​വ​രു​ന്നു.​

ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി​ജു കു​ള​ങ്ങ​ര ഫോ​മാ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ൺ​വെ​ൻ​ഷ​നു​ക​ളി​ലൊ​ന്നാ​ക്കി ഈ ​സ​മ്മേ​ള​ന​ത്തെ മാ​റ്റാ​ൻ എ​ല്ലാ ക​മ്മി​റ്റി​ക​ളും ആ​ത്മാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​താ​യി പ​റ​ഞ്ഞു.​ബേ​ബി മ​ണ​ക്കു​ന്നേ​ൽ, ജി​ജു കു​ള​ങ്ങ​ര,, ഷാ​ജി എ​ഡ്വേ​ർ​ഡ് ടീം ​ത​യ്യാ​റാ​ക്കി​യ പ്രോ​ഗ്രാ​മു​ക​ളു​ടെ ഏ​ക​ദേ​ശ രൂ​പം ജി​ജു അ​വ​ത​രി​പ്പി​ച്ചു. പ്രോ​ഗ്രാ​മു​ക​ളി​ൽ ഒ​രു പാ​ട് സ​ർ​പ്രൈ​സു​ക​ൾ ഒ​ളി​ഞ്ഞി​രു​പ്പു​ണ്ടെ​ന്ന് ടീം ​പ​റ​ഞ്ഞു.​യോ​ഗ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി ബ​ന്ധ​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

രാ​ജ​ൻ യോ​ഹ​ന്നാ​ൻ (സെ​ക്യൂ​രി​റ്റി), ജീ​മോ​ൻ റാ​ന്നി (പ്ര​സ് മീ​റ്റ്), പൊ​ടി​യ​മ്മ പി​ള്ള (ഉ​ദ്ഘാ​ട​ന ഘോ​ഷ​യാ​ത്ര), ജോ​യ് എ​ൻ. സാ​മു​വ​ൽ (സ്വീ​ക​ര​ണ​അ​തി​ഥി സ​ത്കാ​ര ക​മ്മി​റ്റി), ജോ​ൺ ഉ​മ്മ​ൻ (പ്ര​സാ​ദ്) (ബി​സി​ന​സ് മീ​റ്റ്), ക്രി​സ്റ്റ​ഫ​ർ ജോ​ർ​ജ് (ര​ജി​സ്ട്രേ​ഷ​ൻ) എ​ന്നി​വ​ർ റി​പ്പോ​ർ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.​

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ക​ജ​ഇ​ച​അ) ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​ർ ജൂ​ലൈ 18ന് 2 ​മ​ണി​ക്ക് സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​സ് മീ​റ്റി​ന് നേ​തൃ​ത്വം ന​ൽ​കും. ഓ​ഗ​സ്റ്റ് 2ന് ​ന​ട​ക്കു​ന്ന ന്ധ​ഫോ​മാ ക്രോ​സ് ഫ​യ​ർ​ന്ധ എ​ന്ന പ്ര​ത്യേ​ക സം​വാ​ദ​ത്തി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സം​ഘ​ട​ന​ക​ളും മാ​ധ്യ​മ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും. ക​ൺ​വ​ൻ​ഷ​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​യി​രി​ക്കു​മെ​ന്ന് കോ​ർ​ഡി​നേ​റ്റ​ർ ജീ​മോ​ൻ റാ​ന്നി അ​റി​യി​ച്ചു. ഡോ. ​റെ​യ്ന റോ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന മെ​ഡി​ക്ക​ൽ ഫെ​യ​റും ശ​നി​യാ​ഴ്ച ന​ട​ക്കും. കൂ​ടു​ത​ൽ ആ​ളു​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​ൻ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് റെ​യ്ന പ​റ​ഞ്ഞു​.

റീ​ജണുക​ളി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ക്കു​ന്ന വ​ർ​ണാ​ഭ​മാ​യ ഉ​ദ്ഘാ​ട​ന ഘോ​ഷ​യാ​ത്ര​യ്ക്ക് ദേ​ശീ​യ ചെ​യ​ർ​മാ​ൻ തോ​മ​സ് ഒ​ലി​യാം​കു​ന്നേ​ൽ നേ​തൃ​ത്വം ന​ൽ​കും. ഘോ​ഷ​യാ​ത്ര വി​ജ​യി​പ്പി​ക്കാ​ൻ എ​ല്ലാ റീ​ജി​യ​നു​ക​ളു​ടെ​യും സ​ഹ​ക​ര​ണം അ​ദ്ദേ​ഹം അ​ഭ്യ​ർഥി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന 56 ഗെ​യിം ചീ​ട്ടു​ക​ളി മ​ത്സ​രം വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ ക്യാ​ഷ് പ്രൈ​സു​ക​ളും ന​ൽ​കും.​

ക​ൺ​വ​ൻ​ഷ​ൻ നാ​ഷ​ണ​ൽ മീ​ഡി​യ ചെ​യ​ർ സൈ​മ​ൺ വ​ളാ​ച്ചേ​രി​ൽ മീ​ഡി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ശ​ദീ​ക​രി​ച്ചു. ക​ൺ​വ​ൻ​ഷ​നെ അ​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക സ​പ്ലി​മെ​ന്റ് ത​യ്യാ​റാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.​

വ്യാ​ഴാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ​സ്റ്റ് എ​യ്ഡ് ടീ​മി​ന് ആ​ൻ​സി ശാ​മു​വേ​ൽ, മെ​ർ​ലി​ൻ സാ​ജ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.​ഫോ​മാ ദേ​ശീ​യ റീ​ജി​യ​ൻ നേ​താ​ക്ക​ളാ​യ എ​സ്. കെ. ​ചെ​റി​യാ​ൻ, മി​ഖാ​യേ​ൽ ജോ​യ് (മി​ക്കി), തോ​മ​സ് ജോ​ർ​ജ് (സ​ഞ്ജു), സാ​ജ​ൻ ജോ​ൺ, ശ​ശി പി​ള്ള, ഡെ​ന്നി​സ് മാ​ത്യു, ഇ​ന്ന​സെ​ന്റ് തു​ട​ങ്ങി​യ​വ​രും ച​ർ​ച്ച​ക​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്റെ അ​ഭി​മാ​ന സ​മ്മേ​ള​ന​മാ​യി ഫോ​മാ ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഫാ​മി​ലി ക​ൺ​വ​ൻ​ഷ​നെ മാ​റ്റാ​ൻ എ​ല്ലാ മ​ല​യാ​ളി​ക​ളു​ടെ​യും പി​ന്തു​ണ​യും പ​ങ്കാ​ളി​ത്ത​വും സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

Latest News

Corehub Up