പീറ്റർബറോ: യുകെയിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ചങ്ങനാശേരി സ്വദേശികളുടെ കുടുംബസംഗമം പീറ്റർബറോയിൽ സംഘടിപ്പിച്ചു. കേരളത്തിന്റെ സാംസ്കാരിക - സാമൂഹിക പാരമ്പര്യത്തെ ഓർമിപ്പിക്കുന്ന തരത്തിൽ നടന്ന അഞ്ചുവിളക്കിന്റെ നാട്ടുകാരുടെ സംഗമം പ്രവാസി സമൂഹത്തിന്റെ ഐക്യത്തിന്റെയും നാടിനോടുള്ള പ്രതിബദ്ധതയുടേയും സൗഹൃദത്തിന്റെയും പ്രതീകമായി.
ചങ്ങനാശേരി മുൻ എംഎൽഎ അഡ്വ. ജോബ് മൈക്കിൾ, യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത് സന്ദേശം നൽകി.
യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായി, ഐഒസി നാഷണൽ പ്രസിഡന്റ് സുജു കെ. ഡാനിയേൽ, രാജേഷ് ജോസഫ് (കൺവേയൻസി ആൻഡ് ഹോമെക്സ് ഗ്രൂപ്പ്), മാത്യു ( പീറ്റർബറോ പ്രതിനിധി) എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.