ന്യൂ യോർക്: ജൂലൈ 15 മുതൽ 18 ശനി വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിൽ സംഘടിപ്പിച്ചിരിക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന് തുടക്കം കുറിച്ചു.'കൃപയുടെ പാത്രങ്ങൾ'- (“Vessels of Grace”) എന്ന മുഖ്യചിന്താവിഷയവുമായി നടത്തപ്പെടുന്ന കോൺഫറൻസിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു.
അലക്സ് ജോയ് അച്ചനും കോൺഫറൻസ് കോർ ടീം അംഗങ്ങളും ഇതിനോടകം തന്നെ വിൻഡ്ഹാം കോൺഫറൻസ് നഗരിയിൽ എത്തിച്ചേർന്ന് അവസാനവട്ട ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി വരികയാണ്. തിരുമേനിമാരും, മറ്റ് വിശിഷ്ട അതിഥികളും, കൂടാതെ കേരളത്തിൽ നിന്നും ഈ കോൺഫറൻസിൽ പങ്കെടുക്കാനായി എത്തിച്ചേർന്ന ബെന്നി കോട്ടപ്പുറവും (മലങ്കര ശബ്ദം ) ഇപ്പോൾ വിൻധമിൽ സന്നിഹിതരാണ്. വിൻഡ്മിന്റെ പരിസരപ്രദേശങ്ങളും ഇപ്പോൾ ഒരു മലയാളി തനിമയിലും ആത്മീയ അന്തരീക്ഷത്തിലുമാണുള്ളത് .
ഇന്ന് വൈകുന്നേരം നടക്കുന്ന പ്രൌഢഗംഭീരമായ ഉദ്ഘാടന ഘോഷയാത്രയിൽ ഓരോ റീജിയണെയും പ്രതിനിധീകരിച്ച് നിശ്ചയിച്ചിരിക്കുന്ന നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച് പങ്കെടുക്കേണ്ടതാണ്:
ഏരിയ 1 (ക്വീൻസ് , ലോങ്ങ് ഐലൻഡ് , ബ്രുക് ലിൻ
വനിതകൾ: നീല സാരി അല്ലെങ്കിൽ ചുരിദാർ
പുരുഷന്മാർ: നീല ഷർട്ട് അല്ലെങ്കിൽ നീല ടൈ
ഏരിയ 2 (ഫിലഡൽഫിയ , ഡി സി , വിർജീനിയ)
വനിതകൾ: മഞ്ഞ സാരി അല്ലെങ്കിൽ ചുരിദാർ
പുരുഷന്മാർ: മഞ്ഞ ഷർട്ട് അല്ലെങ്കിൽ മഞ്ഞ ടൈ
ഏരിയ 3 (ബോസ്റ്റൺ ,ബ്രോങ്ക്സ് , അപ് സ്റ്റേറ്റ് ന്യൂ യോർക്ക് , വെസ്റ്റ് ചെസ്റ്റർ , റോക്ലൻഡ്
വനിതകൾ: പച്ച സാരി അല്ലെങ്കിൽ ചുരിദാർ
പുരുഷന്മാർ: പച്ച ഷർട്ട് അല്ലെങ്കിൽ പച്ച ടൈ
ഏരിയ 4 (സ്റ്റാറ്റൻ ഐലണ്ട് )
വനിതകൾ: ചുവപ്പ് സാരി അല്ലെങ്കിൽ ചുരിദാർ
പുരുഷന്മാർ: ചുവപ്പ് ഷർട്ട് അല്ലെങ്കിൽ ചുവപ്പ് ടൈ
കൂടുതൽ വിവരങ്ങൾ ഫ്ലയറിൽ ലഭ്യമാണ്. നിങ്ങളുടെ ഏരിയയെ മനോഹരമായി പ്രതിനിധീകരിക്കാൻ എല്ലാവരും വസ്ത്രങ്ങൾ നേരത്തെ തന്നെ ക്രമീകരിക്കണമെന്ന് കോർ കമ്മിറ്റി അറിയിച്ചു.
കോൺഫറൻസിന്റെ ഭാഗമായി 'സൈറ്റ് ആൻഡ് സൗണ്ട്' തിയേറ്ററിൽ അരങ്ങേറുന്ന 'ജോഷ്വ' ലൈവ് മെഗാ ഷോ കാണാനുള്ള പ്രത്യേക അവസരവും ഒരുക്കിയിട്ടുണ്ട്.
രാവിലെ 11ന് ആരംഭിക്കുന്ന ഷോയ്ക്കായി കൃത്യം 10:15ന് തിയറ്ററിൽ എത്തിച്ചേരേണ്ടതാണ്. ഷോ തുടങ്ങുന്നതിന് 45 മിനിറ്റ് മുമ്പെങ്കിലും എത്തണമെന്ന് തിയറ്റർ അധികൃതർ അറിയിച്ചിട്ടുണ്ട്. ഷോ നടക്കുന്ന ദിവസം രാവിലെ തിയറ്ററിന്റെ പ്രധാന ലോബിയിൽവെച്ച് ടീം ടിക്കറ്റുകൾ വിതരണം ചെയ്യുന്നതാണ്. വിതരണം എളുപ്പമാക്കുന്നതിനായി ഇടവക ഗ്രൂപ്പുകൾ തിരിച്ച് ടിക്കറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്. തിയറ്ററിൽ എത്തുമ്പോൾ മെയിൻ ലോബിയിൽ എത്തി ഗ്രൂപ്പുമായി ബന്ധപ്പെടുക.
തിയറ്ററിൽ വെച്ച് ടിക്കറ്റുകൾ ലഭ്യമാക്കുന്നതിനും സംശയങ്ങൾ ദൂരീകരിക്കുന്നതിനും താഴെ പറയുന്ന കോർഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്: മാത്യു വർഗീസ് (ബേബി): (631) 891-8184, ബിജി വർഗീസ്: (646) 431-5427