തൃശൂർ: സർക്കാർ ജീവനക്കാർക്കു നൽകാനുള്ള 286 മാസത്തെ ക്ഷാമബത്ത കുടിശികയടക്കമുള്ള കോടികൾ തിരികെക്കിട്ടണമെന്നാവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ വനിതാപ്രവർത്തകർ കളക്ടറേറ്റിനു മുന്നിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സ്വപ്ന രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ വനിതാഫോറം കണ്‍വീനർ കെ.എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.എൻ. സിമി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വനിതാഫോറം ജോയിന്റ് കണ്‍വീനർ ഇ.എസ്. ഗിരിജ, സി.എ. അനീഷ, ലിജിഷ, സ്മിഷ എന്നിവർ പ്രസംഗിച്ചു.