Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FamlyHealth

Family Health

കു​ഞ്ഞു​ങ്ങ​ളെ പ​ഞ്ച​സാ​ര ശീ​ലി​പ്പി​ക്ക​രു​തേ..!

 

ഒ​രു വ​യ​സു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്കും മ​റ്റും പ​ഞ്ച​സാ​ര കൊ​ടു​ത്തു ശീ​ലി​പ്പി​ക്കാ​തി​രി​ക്കു​ന്ന​താ​ണ് ആരോഗ്യകരം. പാ​ലി​ൽ പ​ഞ്ച​സാ​ര ഇ​ടാ​തെ കൊ​ടു​ത്തു ശീ​ലി​പ്പി​ക്ക​ണം. മൂ​ന്നു നാ​ലു വ​യ​സാ​കു​ന്പോ​ഴേ​ക്കും പാ​ലി​ൽ നി​ന്നു കി​ട്ടു​ന്ന​തി​ലു​മ​ധി​കം മ​ധു​രം മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളി​ലൂ​ടെ​യാ​ണു കി​ട്ടു​ന്ന​ത്. മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളാ​ണ​ല്ലോ ഈ ​പ്രാ​യ​ത്തി​ൽ കു​ട്ടി​ക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​ത്. എ​ന്നാ​ലും ദി​വ​സം 20 - 25 ഗ്രാം ​പ​ഞ്ച​സാ​ര വ​രെ ഈ ​പ്രാ​യ​ത്തി​ൽ അ​വ​ർ​ക്കു കൊ​ടു​ക്കാം.

പ​ഞ്ച​സാ​ര സൈ​ഡ് ഡി​ഷ് അ​ല്ല

കൊ​ച്ചു​കു​ട്ടി​ക​ൾ മ​ധു​ര​പ്രി​യ​രാ​ണ്. ചി​ല കു​ട്ടി​ക​ൾ പ​ഞ്ച​സാ​ര വെ​റു​തേ വാ​രി​ക്ക​ഴി​ക്കും. എ​ല്ലാ വി​ഭ​വ​ങ്ങ​ളി​ലും പ​ഞ്ച​സാ​ര ചേ​ർ​ത്തു ക​ഴി​ക്കാ​ൻ കു​ഞ്ഞു​പ്രാ​യ​ത്തി​ൽ​ത്ത​ന്നെ ര​ക്ഷി​താ​ക്ക​ൾ ശീ​ലി​പ്പി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ചെ​റു​പ്രാ​യ​ത്തി​ൽ മ​ധു​രം കൊ​ടു​ത്തു ശീ​ലി​പ്പി​ക്കാ​തി​രി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണം.

ച‌​ട്ണി, ക​ട​ല​ക്ക​റി, പ​യ​ർ പു​ഴു​ങ്ങി​യ​ത്...

ഉ​പ്പു​മാ​വി​നും പു​ട്ടി​നു​മൊ​പ്പം പ​ഞ്ച​സാ​ര ചേ​ർ​ത്തു കൊ​ടു​ക്കു​ന്ന​തി​നു പ​ക​രം ക​ട​ല​ക്ക​റി​യോ പ​യ​ർ പു​ഴു​ങ്ങി​യ​തോ കൊ​ടു​ത്താ​ൽ പ​ഞ്ച​സാ​ര​യു​ടെ അ​ള​വു കു​റ​യ്ക്കാം, പ്ര​ഭാ​ത​ഭ​ക്ഷ​ണം പോ​ഷ​ക​സ​മൃ​ദ്ധ​മാ​ക്കാം. ദോ​ശ​യ്ക്കൊ​പ്പം പ​ഞ്ച​സാ​ര കൊ​ടു​ക്കു​ന്ന​തി​നു പ​ക​രം ച​ട്ണി​യോ ക​ട​ല​ക്ക​റി​യോ ന​ല്കാം. പ​ഞ്ച​സാ​ര ഒ​രു സൈ​ഡ് ഡി​ഷാ​യി കൊ​ടു​ത്തു പ​ഠി​പ്പി​ക്കാ​തി​രി​ക്കു​ക എ​ന്ന​തു പ്ര​ധാ​നം.

ക​ൽ​ക്ക​ണ്ടം പ​ഞ്ച​സാ​ര ത​ന്നെ!

ശ​ർ​ക്ക​ര​യി​ൽ നി​ന്ന് ഇ​രു​ന്പ്, കോ​പ്പ​ർ തു​ട​ങ്ങി​യ ധാ​തു​ക്ക​ൾ കൂ​ടി കി​ട്ടു​ന്ന​തി​നാ​ൽ പ​ഞ്ച​സാ​ര​യേ​ക്കാ​ൾ ഭേ​ദം. തേ​ൻ, ക​രു​പ്പ​ട്ടി എ​ന്നി​വ​യും മ​ധു​ര​മാ​യി ന​ല്കാം. ക​ല്ക്ക​ണ്ടം വാ​സ്ത​വ​ത്തി​ൽ പ​ഞ്ച​സാ​ര ത​ന്നെ​യാ​ണ്. റി​ഫൈ​ൻ ചെ​യ്യാ​ത്ത പ​ഞ്ച​സാ​ര.

വി​വ​ര​ങ്ങ​ൾ: ഡോ. ​അ​നി​ത​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് &
ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്

Latest News

Corehub Up