Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fancymol Pallathumadom

America

ഫാ​ന്‍​സി​മോ​ള്‍ പ​ള്ളാ​ത്തു​മ​ഠം ഫൊ​ക്കാ​ന അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ര്‍ സ്ഥാ​ന​ത്തേ​ക്ക്‌ മ​ത്സ​രി​ക്കു​ന്നു

ന്യൂ‌​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ 2026- 28 കാ​ല​യ​ള​വി​ല്‍ ലീ​ലാ മാ​രേ​ട്ട് ന​യി​ക്കു​ന്ന പാ​ന​ലി​ല്‍ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ര്‍ സ്ഥാ​ന​ത്തേ​ക്ക് ഫാ​ന്‍​സി​മോ​ള്‍ പ​ള്ളാ​ത്തു​മ​ഠം മ​ത്സ​രി​ക്കു​ന്നു.

പ്ര​ശ​സ്ത സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​യും സം​രം​ഭ​ക​യും ആ​രോ​ഗ്യ​പ​രി​പാ​ല​ന രം​ഗ​ത്ത് വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ള്ള ഫാ​ന്‍​സി​മോ​ള്‍ ഇ​പ്പോ​ള്‍ ടെ​ക്‌​സാ​സ് റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റാ​ണ്.

പൂ​നെ എ​എ​ഫ്എം​സി​യി​ല്‍ നി​ന്നും ബി​എ​സ്എ​ന്‍ ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ​ശേ​ഷം എം​ബി​എ​യും എ​ടു​ത്ത് ഹെ​ല്‍​ത്ത് കെ​യ​ര്‍ രം​ഗ​ത്ത് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു. അ​മേ​രി​ക്ക​യി​ല്‍ എ​ത്തി​യ​ശേ​ഷം ഹെ​ല്‍​ത്ത് കെ​യ​ര്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​നി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യും പ്ര​വ​ര്‍​ത്ത​ന മേ​ഖ​ല വി​പു​ലീ​ക​രി​ക്കു​ക​യും ചെ​യ്തു.

മൂ​ന്നു വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ല​ബോ​റ​ട്ട​റി​ക​ളു​ടെ സ്ഥാ​പ​ക​യും സി​ഇ​ഒ​യാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​വ​ര്‍ ഹെ​ല്‍​ത്ത് കെ​യ​ര്‍ ക​മ്പ​നി​ക​ള്‍​ക്കും ഹെ​ല്‍​ത്ത് കെ​യ​ര്‍ പ്ര​ഫ​ഷ​ണ​ല്‍​സു​ക​ള്‍​ക്കു​മാ​യി ക​ണ്‍​സ​ള്‍​ട്ടിം​ഗ് സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ച്ചു.

മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​നാ​ക​മാ​ന​വും അ​ഭി​മാ​നി​ക്കാ​വു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്തി​വ​രു​ന്നു. അ​മേ​രി​ക്ക​യി​ല്‍ സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യ ഫാ​ന്‍​സി​മോ​ള്‍ പ​ള്ളാ​ത്തു​മ​ഠ​ത്തി​ന്‍റെ സാ​ന്നി​ധ്യം ഫൊ​ക്കാ​ന​യ്ക്ക് ഏ​റെ ഗു​ണം ന​ല്‍​കു​മെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല.

Latest News

Corehub Up