Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FarewellMeeting

Middle East and Gulf

ഒ​ഐ​സി​സി കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് യോ​ഗം സം​ഘ​ടി​പ്പി​ച്ചു

കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഒ​ഐ​സി​സി കു​വൈ​റ്റ് കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും മു​ൻ ജോ​യി​ന്‍റ് ട്ര​ഷ​റ​റു​മാ​യ സു​മേ​ഷ് രാ​ജി​ന് ഒ​ഐ​സി​സി കു​വൈ​റ്റ് കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

യൂ​ത്ത് വിംഗ് വൈ​സ് പ്ര​സി​ഡന്‍റ് ശ​ര​ത് ക​ല്ലി​ങ്കാ​ലിന്‍റെ പി​താ​വ് കെ. ​ശ​ശി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് യോ​ഗം ആ​രം​ഭി​ച്ച​ത്. ജി​ല്ലാ ക​മ്മി​റ്റി ആ​ക്ടിംഗ് പ്ര​സി​ഡ​ന്‍റ് നാ​സ​ർ ചു​ള്ളി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി ആ​ക്ടിംഗ് പ്ര​സി​ഡ​ന്‍റ് ബി.എ​സ്. പി​ള്ള യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം സു​മേ​ഷ് രാ​ജി​ന് കൈ​മാ​റു​ക​യും ചെ​യ്തു.

നാ​ഷ​ണ​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ സൂ​ര​ജ് ക​ണ്ണ​ൻ, കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല​യു​ള്ള സെ​ക്ര​ട്ട​റി സു​ഭാ​ഷ് പി. ​നാ​യ​ർ, ജി​ല്ലാ വൈ​സ് പ്ര​സി​ഡന്‍റു​മാ​രാ​യ ഒ.​വി. പു​ഷ്പ​രാ​ജ്, നൗ​ഷാ​ദ് ക​ള്ളാ​ർ, ടി.​പി. ഗി​രീ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഒ​ഐ​സി​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സു​മേ​ഷ് രാ​ജ് ന​ൽ​കി​യ ആ​ത്മാ​ർ​ഥ​വും നി​സ്വാ​ർ​ഥ​വു​മാ​യ സേ​വ​ന​ങ്ങ​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഘ​ട​നാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ഹ​ക​ര​ണ​വും എ​ന്നും ഓ​ർ​മി​ക്ക​പ്പെ​ടു​മെ​ന്നും നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ ചീ​മേ​നി സ്വാ​ഗ​ത​വും ജോ​യിന്‍റ് സെ​ക്ര​ട്ട​റി സ​മ​ദ് കൊ​ട്ടോ​ടി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Latest News

Corehub Up