Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Faridabad Dioces

ഫ​രീ​ദാ​ബാ​ദ് അ​തി​രൂ​പ​ത സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ സി​മ്പോ​സി​യം ജൂ​ലൈ 27 മു​ത​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഫ​​​​രീ​​​​ദാ​​​​ബാ​​​​ദ് അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഗാ​​​​സി​​​​യാ​​​​ബാ​​​​ദ് ക്രൈ​​​​സ്റ്റ് യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി​​​​യു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ ജൂ​​​​ലൈ 27 മു​​​​ത​​​​ല്‍ ദേ​​​​ശീ​​​​യ സി​​​​മ്പോ​​​​സി​​​​യം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും.

ഗാ​​​​സി​​​​യാ​​​​ബാ​​​​ദ് ക്രൈ​​​​സ്റ്റ് യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി കാ​​​​മ്പ​​​​സി​​​​ല്‍ നാ​​​​ലു ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ ബി​​​​ഷ​​​​പ്പു​​​​മാ​​​​രും വൈ​​​​ദി​​​​ക​​​​രും സ​​​​ന്യ​​​​സ്ത​​​​രും അ​​​​ല്‌​​​​മാ​​​​യ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട 150 ഓ​​​​ളം പേ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും.

ജൂ​​​​ലൈ 28ന് ​​​​ഉ​​​​ജ്ജ​​​​യി​​​​ന്‍ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ വ​​​​ട​​​​ക്കേ​​​​ൽ പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ക്കും. സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭാ മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ വീ​​​​ഡി​​​​യോ​​​​സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കും.

മാ​​​​ന​​​​ന്ത​​​​വാ​​​​ടി ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ് പൊ​​​​രു​​​​ന്നേ​​​​ടം ആ​​​​മു​​​​ഖ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. തു​​​​ട​​​​ർ​​​​ന്നു​​​​ള്ള ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ഫ​​​​രീ​​​​ദാ​​​​ബാ​​​​ദ് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ കു​​​​ര്യാ​​​​ക്കോ​​​​സ് ഭ​​​​ര​​​​ണി​​​​കു​​​​ള​​​​ങ്ങ​​​​ര, ഗോ​​​​ര​​​​ഖ്പു​​​​ർ ബി​​​​ഷ​​​​പ് മാ​​​​ർ മാ​​​​ത്യു നെ​​​​ല്ലി​​​​ക്കു​​​​ന്നേ​​​​ൽ, ബി​​​​ജ്‌​​​​നോ​​​​ർ ബി​​​​ഷ​​​​പ് മാ​​​​ർ വി​​​​ൻ​​​​സെ​​​​ന്‍റ് നെ​​​​ല്ലാ​​​​യി​​​​പ്പ​​​​റ​​​​മ്പി​​​​ൽ, സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ന്മാ​​​​രാ​​​​യ മാ​​​​ർ ജോ​​​​സ് പു​​​​ത്ത​​​​ൻ​​​​വീ​​​​ട്ടി​​​​ൽ, മാ​​​​ർ തോ​​​​മ​​​​സ് പാ​​​​ടി​​​​യ​​​​ത്ത്, ബി​​​​ഷ​​​​പ് എ​​​​മെ​​​​രി​​​​റ്റ​​​​സു​​​​മാ​​​​രാ​​​​യ മാ​​​​ര്‍ ജോ​​​​ൺ വ​​​​ട​​​​ക്കേ​​​​ല്‍ സി​​​​എം​​​​ഐ, മാ​​​​ർ തോ​​​​മ​​​​സ് തു​​​​രു​​​​ത്തി​​​​മ​​​​റ്റം സി​​​​എ​​​​സ്ടി, സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ര്‍ സഭാ മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ക്കി എ​​​​പ്പി​​​​സ്‌​​​​കോ​​​​പ്പ​​​​ല്‍ കൂ​​​​രി​​​​യ ചാ​​​​ന്‍​സ​​​​ല​​​​ര്‍ റ​​​​വ. ഡോ. ​​​​എ​​​​ബ്ര​​​​ഹാം കാ​​​​വി​​​​ല്‍​പു​​​​ര​​​​യി​​​​ട​​​​ത്തി​​​​ല്‍, ചെ​​​​റു​​​​പു​​​​ഷ്പ സ​​​​ഭ​​​​യു​​​​ടെ പ​​​​ഞ്ചാ​​​​ബ് പ്രൊ​​​​വി​​​​ന്‍​ഷ്യ​​​​ല്‍ സു​​​​പ്പീ​​​​രി​​​​യ​​​​ര്‍ ഫാ. ​​​​ഡോ. ജോ​​​​ര്‍​ജ് ആ​​​​ലു​​​​ക്ക സി​​​​എ​​​​സ്ടി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​ബ​​​​ന്ധ​​​​ങ്ങ​​​​ള്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും.

ജൂ​​​​ലൈ 30ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന സ​​​​മാ​​​​പ​​​​ന​​​​ച്ച​​​​ട​​​​ങ്ങി​​​​ല്‍ ഇ​​​​ന്ത്യ​​​​യി​​​​ലെ വ​​​​ത്തി​​​​ക്കാ​​​​ന്‍ സ്ഥാ​​​​ന​​​​പ​​​​തി പ​​​​ങ്കെ​​​​ടു​​​​ക്കും. ദേ​​​​ശീ​​​​യ സി​​​​മ്പോ​​​​സി​​​​യ​​​​ത്തി​​​​ന്‍റെ സു​​​​ഗ​​​​മ​​​​മാ​​​​യ ന​​​​ട​​​​ത്തി​​​​പ്പി​​​​ന് ഫ​​​​രീ​​​​ദാ​​​​ബാ​​​​ദ് അ​​​​തി​​​​രൂ​​​​പ​​​​ത ചാ​​​​ൻ​​​​സ​​​​ല​​​​ർ ഫാ.​​​​ഡോ. മാ​​​​ർ​​​​ട്ടി​​​​ൻ പാ​​​​ല​​​​മ​​​​റ്റ​​​​ത്തെ ജ​​​​ന​​​​റ​​​​ൽ ക​​​​ൺ​​​​വീ​​​​ന​​​​റാ​​​​യും ഫാ. ​​​​ജി​​​​ന്‍റോ കെ. ​​​​ടോ​​​​മി​​​​നെ ജോ​​​​യി​​​​ന്‍റ് ക​​​​ൺ​​​​വീ​​​​ന​​​​റാ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.

Latest News

Corehub Up