Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Farmers Fear Destruction Of Crops

Kottayam

തോ​ടു​ക​ളി​ൽ പു​ല്ലും പോ​ള​യും നി​റ​ഞ്ഞ നി​ല​യി​ൽ; കൃ​ഷി ന​ശി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ ക​ർ​ഷ​ക​ർ

ത​ല​യോ​ല​പ്പ​റ​മ്പ്: പ​ഞ്ചാ​യ​ത്തി​ലെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ള​മെ​ത്തി​ക്കു​ന്ന​തോ​ടു​ക​ളി​ൽ ക​ന​ത്ത തോ​തി​ൻ പു​ല്ലും പോ​ള​യും വ​ള​ർ​ന്ന് തി​ങ്ങി എ​ക്ക​ൽ അ​ടി​ഞ്ഞ​തോ​ടെ കൃ​ഷി​യി​ട​ത്തി​ൽ വെ​ള്ള​മെ​ത്താ​തെ കൃ​ഷി ന​ശി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ ക​ർ​ഷ​ക​ർ. ത​ല​യോ​ലപ്പ​റ​മ്പി​ലെ 17 പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​യി 1800 ഏ​ക്ക​റി​ലാ​ണ് നെ​ൽ​കൃ​ഷി ന​ട​ക്കു​ന്ന​ത്. ഇ​തി​ൽ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ എ​ട്ടു ബ്ലോ​ക്കു​ക​ളി​ലാ​യി 1000 ഏ​ക്ക​റി​ലോ​ളം നെ​ൽ​കൃ​ഷി​യി​ലു​ണ്ട്.

അ​ര​ഏ​ക്ക​റും ഒ​രേ​ക്ക​റു​മൊ​ക്കെ നി​ല​മു​ള്ള​വ​രാ​ണ് ക​ർ​ഷ​ക​രി​ൽ ഭൂ​രി​ഭാ​ഗ​വും. 15ദി​വ​സം മു​ത​ൽ 50ദി​വ​സം വ​രെ പ്രാ​യ​മു​ള്ള നെ​ൽ​കൃ​ഷി​യാ​ണ് വെ​ള്ളം കി​ട്ടാ​ത്ത​തു​മൂ​ലം നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​യ​ത്.

മൂ​വാ​റ്റു​പു​ഴ​യാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രി​ക​നാ​ൽ തോ​ട്, ക​രി​യാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഴ​മ്പെ​ട്ടി തോ​ട്,ഇ​ട​ക്കേ​രി - പൊ​ന്നു​രു​ക്കും​പാ​റ എ​ന്നീ തോ​ടു​ക​ളി​ലൂ​ടെ​യാ​ണ് പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ള​മെ​ത്തു​ന്ന​ത്.
ഈ ​തോ​ടു​ക​ളി​ൽ ക​ന​ത്ത തോ​തി​ൽ പു​ല്ലു വ​ള​ർ​ന്ന് എ​ക്ക​ല​ടി​ഞ്ഞ് തോ​ട് നി​ക​ന്ന് മീ​തെ ന​ട​ന്നു പോ​കാ​വു​ന്ന സ്ഥി​തി​യി​ലാ​ണ്. തോ​ടു​ക​ളി​ലെ ത​ട​സം നീ​ക്കി വെ​ള്ള​മെ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ കൃ​ഷി ഉ​ണ​ങ്ങി ന​ശി​ക്കു​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

124 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള പൊ​ന്നു​രു​ക്കും​പാ​റ, സ​മീ​പ പാ​ട​ശേ​ഖ​ര​ങ്ങ​ളാ​യ 180ഏ​ക്ക​ർ വ​രു​ന്ന വ​ട​ക്കേ​പു​തു​ശേ​രി, 125ഏ​ക്ക​ർ വ​രു​ന്ന​ന​ടു​ക്ക​രി, 95 ഏ​ക്ക​ർ​വ​രു​ന്ന​തെ​ക്കേ​ക്ക​രി, ആ​ല​ങ്കേ​രി, മ​ന​യ്ക്ക​ക​രി തു​ട​ങ്ങി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ​ല്ലാം ശു​ദ്ധ​ജ​ല​മെ​ത്താ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​ർ വ​ല​യു​ക​യാ​ണ്.
പാ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​തോ​ടു​ക​ളി​ലെ നീ​രൊ​ഴു​ക്കു പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ടു​ന്ന​തോ​ടെ ഭാ​വി​യി​ൽ കൃ​ഷി​യി​ട​ത്തി​ൽ വെ​ള്ള​മെ​ത്താ​ത്ത സ്ഥി​തി​വ​ന്ന് കൃ​ഷി ന​ട​ത്താ​നാ​കാ​ത്ത സ്ഥി​തി​വ​രു​മെ​ന്ന ആ​ശ​ങ്ക​യും ക​ർ​ഷ​ക​ർ​ക്കു​ണ്ട്.
കൃ​ഷി​യി​ട​ത്തി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന​തോ​ടു​ക​ൾ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി ആ​ഴം കൂ​ട്ടി നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് വി​വി​ധ പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ സ​ണ്ണി ച​രി​യം​കു​ന്നേ​ൽ, പി.​സി. പ്ര​സാ​ദ്, എം. ​കെ. ബി​ജു, പി. ​എ​സ്. റോ​യി, ഇ​സ​ഹാ​ക്ക് മം​ഗ​ല​ശേ​രി, പി.​ആ​ർ. പ്ര​സാ​ദ്, സ​ന​ൽ​മു​റി​യാ​റ്റ് തു​ട​ങ്ങി​യ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ശു​ദ്ധ​ജ​ലം ല​ഭി​ക്കാ​ത്ത​ത് കൃ​ഷി​നാ​ശ​ത്തി​ന് ഇടയാ​ക്കും

പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന തോ​ടു​ക​ൾ തെ​ളി​ക്കാ​ത്ത​തി​നാ​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ലി​ന​ജ​ല​മാ​ണ് പാ​ട​ത്ത് ക​യ​റി​യി​റ​ങ്ങു​ന്ന​ത്. തോ​ട് തെ​ളി​ച്ച് നീ​രൊ​ഴു​ക്ക് സാ​ധ്യ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

പി.​സി.​പ്ര​സാ​ദ്, സെ​ക്ര​ട്ട​റി, പൊ​ന്നു​രു​ക്കും​പാ​റ പാ​ട​ശേ​ഖ​ര സ​മി​തി.

കൃ​ഷി അ​വ​സാ​നി​പ്പി​ക്കാ​ൻ കർഷകർ നി​ർ​ബ​ന്ധി​ത​രാ​കും

ശു​ദ്ധ​ജ​ല ല​ഭ്യ​ത ഇ​ല്ലാ​ത്ത​ത് വി​ള​വി​ൽ വ​ലി​യ കു​റ​വു​ണ്ടാ​ക്കു​ന്നു. ക​ർ​ഷ​ക​രു​ടെ അ​ധ്വാ​ന​ത​തി​ന് ഫ​ല​മി​ല്ലാ​തെ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൃ​ഷി​യി​ൽ നി​ന്ന് പി​ൻ​വാ​ങ്ങാ​ൻ ക​ർ​ഷ​ക​ർ നി​ർ​ബ​ന്ധി​ത​രാ​കും

സ​ണ്ണി​ച​രി​യം​കു​ന്നേ​ൽ, സെ​ക്ര​ട്ട​റി, വ​ട​ക്കേ​പു​തു​ശേ​രി പാ​ട​ശേ​ഖ​ര സ​മി​തി.

Latest News

Corehub Up