Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Farmers In The Chapparapadavu

Kannur

കു​ര​ങ്ങു​ശ​ല്യ​ത്തി​ൽ പൊ​റു​തി മു​ട്ടി ച​പ്പാ​ര​പ്പ​ട​വ് മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ

ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ലെ പ​ട​പ്പേ​ങ്ങാ​ട്, കൂ​വേ​രി, പൂ​ണം​കോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ര​ങ്ങു​ശ​ല്യം കാ​ര​ണം ക​ർ​ഷ​ക​രും ജ​ന​ങ്ങ​ളും പൊ​റു​തി മു​ട്ടു​ന്നു. കൂ​ട്ട​മാ​യി എ​ത്തു​ന്ന കു​ര​ങ്ങു​ക​ൾ തേ​ങ്ങ​യും ക​രി​ക്കു​ക​ളും ഉ​ൾ​പ്പെ​ടെ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ക​യാ​ണ്.

തേ​ങ്ങ, ക​രി​ക്ക് എ​ന്നി​വ​യ്ക്കു പു​റ​മേ മ​റ്റ് ഇ​ട​വി​ള കൃ​ഷി​ക​ളും ഫ​ല​വൃ​ക്ഷ​ങ്ങ​ളും ന​ശി​പ്പി​ക്കു​ന്നു​ണ്ട്. കു​ര​ങ്ങു​ക​ളെ ഓ​ടി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ഇ​വ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്കും വീ​ടു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ലേ​ക്കും ഇ​റ​ങ്ങു​ന്ന​തും ആ​ക്ര​മ​ണ സ്വ​ഭാ​വം കാ​ട്ടു​ന്ന​തും ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കു​ന്നു​ണ്ട്. കു​ര​ങ്ങു​ശ​ല്യം കാ​ര​ണം കാ​ർ​ഷി​ക മേ​ഖ​ല​യെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന ജ​ന​ങ്ങ​ളു​ടെ വ​രു​മാ​നം പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​യ അ​വ​സ്ഥ​യി​ലാ​ണ്.

കു​ര​ങ്ങു​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ വ​നം​വ​കു​പ്പ് കൂ​ടു​വ​ച്ച് കു​ര​ങ്ങു​ക​ളെ പി​ടി​കൂ​ടി ഉ​ൾ​വ​ന​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

വ​ന്യ​മൃ​ഗ​ങ്ങ​ളെ തു​ര​ത്തു​ന്ന​തി​നാ​യി സോ​ളാ​ർ ഫെ​ൻ​സിം​ഗ് പോ​ലു​ള്ള ആ​ധു​നി​ക പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക, കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ​ട​ക്കം പോ​ലു​ള്ള ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ സ​ബ്സി​ഡി സ​ഹാ​യം അ​നു​വ​ദി​ക്കു​ക, കു​ര​ങ്ങു​ക​ളെ തു​ര​ത്തു​ന്ന​തി​ന് പ്ര​ത്യേ​ക ദ്രു​ത​ക​ർ​മ സേ​ന​യു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ക​ർ​ഷ​ക​ർ ഉ​ന്ന​യി​ച്ചു. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി എം​എ​ൽ​എ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കാ​നും ക​ർ​ഷ​ക​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up