ബംഗളുരു: കാവേരി നദിയിൽ നിന്ന് തമിഴ്നാടിനു ജലം നൽകുന്ന നിർദേശത്തിനെതിരേ കർണാടകത്തിൽ പ്രക്ഷോഭം ശക്തമാകുന്നു.
കർഷക സംഘടനകളുടെ നേതൃത്വത്തിൽ മാണ്ഡ്യയിൽ ഇന്നലെ പ്രതിഷേധപ്രകടനം നടന്നു. സംസ്ഥാനത്ത് നാളെ ബന്ദ് ആചരിക്കുമെന്ന് കന്നഡ ചാവലി വതൽപക്ഷ കൺവീനർ വാട്ടാൾ നാഗരാജ് അറിയിച്ചു.
കാവേരി നദിയിൽനിന്ന് പതിനഞ്ചു ദിവസത്തേക്കു പ്രതിദിനം 12,000 ഘനയടി ജലംവീതം തമിഴ്നാടിനു നൽകണമെന്ന കാവേരി ജല മാനേജ്മെന്റ് അഥോറിറ്റിയുടെ നിർദേശമാണു പ്രക്ഷോഭത്തിന് കാരണം.
സിഡബ്ലിയുഎംഎ ചെയര്പേഴ്സണ് വിനീത് ഗുപ്തയുടെ അധ്യക്ഷതയിലായിരുന്നു യോഗം. അതേസമയം, നിർദേശം വിശദമായി പരിശോധിച്ചുവരികയാണെന്നു കർണാടക അഡീഷണൽ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്ത അറിയിച്ചു.