കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, ഫർവാനിയ യൂണിറ്റ് പുനഃസംഘടിപ്പിച്ചു. യൂണിറ്റ് ജോയിന്റ് കൺവീനർ അനീഷ് അനിൽകുമാർ അധ്യക്ഷത വഹിച്ചു.
കൊല്ലം ജില്ലാ സമാജം പ്രസിഡന്റ് ടി.ഡി. ബിനിൽ, ജനറൽ സെക്രട്ടറി ഷഹിദ് ലബ്ബ, വനിതാ ചെയർ പേഴ്സൺ മിനി ഗീവർഗീസ്, ഉപദേശക സമിതി അംഗം ജയൻ സദാശിവൻ, അബ്ബാസിയ മേഖലാ കൺവീനർ ടൈറ്റസ് വർഗീസ്, സംഘടനാ സെക്രട്ടറി രാജു വർഗീസ്, ആക്ടിംഗ് ട്രഷറർ ഷാജി സാമുവേൽ, മീഡിയ സെക്രട്ടറി ഷംന അൽ അമീൻ, വനിതാ വേദി ട്രഷറർ രഞ്ജനാ ബിനിൽ എന്നിവർ സംസാരിച്ചു.
പുതിയ യൂണിറ്റ് ഭാരവാഹികളായി അനീഷ് അനിൽ കുമാർ (കൺവീനർ), സിറിൽ മാത്യു, ശ്രീലക്ഷ്മി ഷീല (ജോയിന്റ് കൺവീനർമാർ), വരുൺ മോഹൻ, ആശ മോഹൻ രാഘവൻ, ഡെന്നിസ് സാജൻ, അനൂപ് രാജൻ പിള്ള, ജയകൃഷ്ണൻ (എക്സിക്യൂട്ടീവ്) എന്നിവരെ തെരഞ്ഞെടുത്തു.
ശ്രീലക്ഷ്മി ഷീല സ്വാഗതവും ആശ മോഹൻ രാഘവൻ നന്ദിയും പറഞ്ഞു.