മസ്കറ്റ്: മസ്കറ്റ് ഫാഷന്‍ സമ്മിറ്റ് ഡിസംബര്‍ നാലിന് ഷെറാട്ടണ്‍ ഒമാന്‍ ഹോട്ടലില്‍ നടക്കും. പ്രമുഖ ഫാഷന്‍ ഡിസൈനര്‍മാരും മോഡലുകളും പരിപാടിയിൽ അണിനിരക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഇന്ത്യ, ഒമാൻ, ഈജിപ്ത്, ഓസ്ട്രേലിയ, ഫിലിപ്പീൻസ്, നൈജീരിയ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഡിസൈനർമാർ പരിപാടിയിൽ പങ്കെടുക്കും.
ഇന്ത്യ, ഫിലിപ്പീൻസ്, റഷ്യ, യുക്രെയ്ൻ, പാകിസ്ഥാൻ, ഇറാൻ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മോഡലുകളും ഫാഷൻ റാംപിൽ ചുവടുവയ്ക്കും.