Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FashionTrends2026

Viral

തലകീഴായി മറിഞ്ഞ് ഫാഷൻ ലോകം; വില കേട്ടാൽ കണ്ണ് തള്ളും!

ആ​ഡം​ബ​ര ഫാ​ഷ​ൻ ലോ​ക​ത്തെ വി​ചി​ത്ര​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ പ​ല​പ്പോ​ഴും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടാ​റു​ണ്ട്. അ​ത്ത​ര​ത്തി​ൽ സ്വി​സ്-​ഫ്ര​ഞ്ച് ല​ക്ഷ്വ​റി ബ്രാ​ൻ​ഡാ​യ വെ​റ്റ്മെ​ന്‍റ്സ് പു​റ​ത്തി​റ​ക്കി​യ പു​തി​യൊ​രു ഡെ​നിം സ്ക​ർ​ട്ട് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്.

വ​സ്ത്ര​ത്തി​ന്‍റെ ഉ​ൾ​ഭാ​ഗം പു​റ​ത്തു​കാ​ണു​ന്ന രീ​തി​യി​ൽ ഡി​സൈ​ൻ ചെ​യ്ത ഈ ​പാ​വാ​ട​യെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് ചൂ​ടു​പി​ടി​ച്ച​ത് പ്ര​മു​ഖ ഇ​ന്ത്യ​ൻ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ യ​ശ​സ്വി ആ​ചാ​ര്യ പ​ങ്കു​വെ​ച്ച ഒ​രു റി​യാ​ക്ഷ​ൻ വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ്.

പ്ര​മു​ഖ ഓ​ൺ​ലൈ​ൻ ഷോ​പ്പിം​ഗ് പ്ലാ​റ്റ്‌​ഫോ​മാ​യ മി​ന്ത്ര​യി​ലെ ഈ ​ഉ​ൽ​പ്പ​ന്ന​ത്തി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് സ​ഹി​ത​മാ​ണ് അ​വ​ർ ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ൽ വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

വ​സ്ത്രം അ​ബ​ദ്ധ​ത്തി​ൽ മാ​റി ധ​രി​ച്ച​ത​ല്ലെ​ന്നും, മ​ന​പ്പൂ​ർ​വ്വം ഉ​ൾ​ഭാ​ഗം പു​റ​ത്താ​ക്കി തു​ന്നി​യെ​ടു​ത്ത​താ​ണ് ഈ ​ഡി​സൈ​നെ​ന്നും യ​ശ​സ്വി വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

സാ​ധാ​ര​ണ​യാ​യി വ​സ്ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​ച്ചു​കി​ട​ക്കു​ന്ന വെ​ളു​ത്ത പോ​ക്ക​റ്റ് ലൈ​നിം​ഗു​ക​ൾ, പു​റ​ത്തേ​ക്ക് തൂ​ങ്ങി​ക്കി​ട​ക്കു​ന്ന ബ്രാ​ൻ​ഡി​ന്‍റെ ലേ​ബ​ൽ, ബ​ട്ട​ണു​ക​ൾ, തു​ന്ന​ലു​ക​ൾ എ​ന്നി​വ​യെ​ല്ലാം ഈ ​പാ​വാ​ട​യി​ൽ പു​റ​മേ കാ​ണാം.

പു​റ​കി​ലും പോ​ക്ക​റ്റി​ന്‍റെ ഔ​ട്ട്‌​ലൈ​നു​ക​ളും ലെ​ത​ർ ലോ​ഗോ പാ​ച്ചു​മെ​ല്ലാം ഉ​ൾ​ഭാ​ഗം തി​രി​ച്ചി​ട്ട രീ​തി​യി​ൽ ത​ന്നെ​യാ​ണ് ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്. ചു​രു​ക്ക​ത്തി​ൽ, വ​സ്ത്രം പൂ​ർ​ണ​മാ​യും ത​ല​കീ​ഴാ​യി മ​റി​ച്ച് തു​ന്നി​യെ​ടു​ത്ത ഒ​രു ലു​ക്കാ​ണ് ഇ​തി​നു​ള്ള​ത്.

ഡി​സൈ​ന​റെ പ​രി​ഹ​സി​ച്ചു​കൊ​ണ്ട്, ഇ​യാ​ൾ പ്ര​പ​ഞ്ച​ത്തെ മു​ഴു​വ​ൻ തി​രി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് യ​ശ​സ്വി വീ​ഡി​യോ​യി​ൽ ത​മാ​ശ​യാ​യി പ​റ​യു​ന്നു​മു​ണ്ട്. എ​ന്നാ​ൽ ഈ ​വി​ചി​ത്ര​മാ​യ ഡി​സൈ​നേ​ക്കാ​ൾ ആ​ളു​ക​ളെ ഞെ​ട്ടി​ച്ച​ത് ഇ​തി​ന്‍റെ വി​ല​യാ​ണ്.

മി​ന്ത്ര​യി​ൽ 1,85,000 രൂ​പ വി​ല​യു​ള്ള ഈ ​സ്ക​ർ​ട്ട്, നി​ല​വി​ൽ വ​ൻ ഡി​സ്‌​കൗ​ണ്ടി​ൽ 96,990 രൂ​പ​യ്ക്കാ​ണ് ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വ​സ്ത്ര​ത്തി​ന്‍റെ ഉ​ൾ​ഭാ​ഗം കാ​ണി​ക്കു​ന്ന ഇ​ത്ത​രം ഒ​രു ഫാ​ഷ​ൻ പ​രീ​ക്ഷ​ണ​ത്തി​നാ​യി ഇ​ത്ര​യും വ​ലി​യ തു​ക മു​ട​ക്കേ​ണ്ട​തു​ണ്ടോ എ​ന്നാ​ണ് ഇ​ൻ​ഫ്ലു​വ​ൻ​സ​റും സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ളും ഒ​രേ​പോ​ലെ ചോ​ദി​ക്കു​ന്ന​ത്.

ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന ഈ '​ഇ​ൻ​സൈ​ഡ്-​ഔ​ട്ട്' സ്ക​ർ​ട്ട് ഇ​പ്പോ​ൾ സൈ​ബ​ർ ലോ​ക​ത്ത് വ​ലി​യ രീ​തി​യി​ലു​ള്ള ട്രോ​ളു​ക​ൾ​ക്കും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

 

Latest News

Corehub Up