Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FastPromotingCeremony

സാഗറിൽ വ്രതവാഗ്ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയവരെ തീവ്ര ഹിന്ദുത്വ പ്രവർത്തകർ തടഞ്ഞു

സാ​ഗ​ർ: മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​ർ ജി​ല്ല​യി​ലു​ള്ള കോ​ൺ​വെ​ന്‍റ് കാ​മ്പ​സി​ലെ​ത്തി​യ ക്രൈ​സ്ത​വ​രെ ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ൾ ത​ട​ഞ്ഞു.

സാ​ഗ​ർ രൂ​പ​ത​യ്ക്കു കീ​ഴി​ലു​ള്ള ഹോ​ളി​ഫാ​മി​ലി സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ലെ ന​വ​സ​ന്യാ​സി​നി​ക​ളു​ടെ പ്ര​ഥ​മ വ്ര​ത​വാ​ഗ്ദാ​ന ച​ട​ങ്ങി​നെ​ത്തി​യ കു​ടും​ബാം​ഗ​ങ്ങ​ളെ​യാ​ണ് മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ത​ട​ഞ്ഞ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ ഖു​റാ​യ് ടൗ​ണി​ലെ ബീ​ന റോ​ഡി​ലു​ള്ള ഹോ​ളി ഫാ​മി​ലി കോ​ൺ​വെ​ന്‍റ് കാ​മ്പ​സിലാ​യി​രു​ന്നു സം​ഭ​വം.

ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​നാ​യി ഒ​ഡീ​ഷ, ബി​ഹാ​ർ, ആ​സാം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ന​വ​സ​ന്യാ​സി​നി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ത​ലേ​ന്ന് എ​ത്തു​ക​യും ഇ​വ​ർ 25 പേ​ർ​ക്കാ​യി താ​മ​സ സൗ​ക​ര്യം സ​ജ്ജീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വം നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​മാ​ണെ​ന്ന് ആ​രോ​പി​ച്ച് പ്ര​വ​ർ​ത്ത​ക​ർ കാ​മ്പ​സി​ലേ​ക്ക് പാ​ഞ്ഞ​ടു​ത്ത് അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

പ്രാ​ർ​ഥ​നാ​യോ​ഗ​ത്തി​നാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ആ​ളു​ക​ളെ എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ത് മ​ത​പ​രി​വ​ർ​ത്ത​ന ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ തെ​റ്റാ​യി ആ​രോ​പി​ച്ചു. സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ ഖു​റാ​യ്, ബീ​ന, ഖിം​ലാ​സ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു​ള്ള പോ​ലീ​സ് സം​ഘ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

ത​ങ്ങ​ൾ ക്രി​സ്തു​മ​ത​വി​ശ്വാ​സി​ക​ളാ​ണെ​ന്നും മ​ത​പ​ര​മാ​യ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഒ​ത്തു​കൂ​ടി​യ​താ​ണെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​ർ പി​ന്മാ​റി​യി​ല്ല.

സം​ഭ​വ​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റു​മാ​യും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ളു​മാ​യും സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഖു​റാ​യ് ബ്ലോ​ക്ക് എ​ഡ്യു​ക്കേ​ഷ​ൻ ഓ​ഫീ​സ​ർ ആ​ർ.​എ​സ്. ശ​ർ​മ പ​റ​ഞ്ഞു.

പ​ങ്കെ​ടു​ത്ത​വ​രു​ടെ തി​രി​ച്ച​റി​യ​ൽ വി​വ​ര​ങ്ങ​ൾ, പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മേ അ​ന്തി​മ നി​ഗ​മ​ന​ത്തി​ലെ​ത്താ​ൻ സാ​ധി​ക്കൂയെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up