Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FatimaEzzahraElMansouri

മൊറോക്കോയില്‍ ആദ്യമായി വനിതാ പ്രധാനമന്ത്രി

ദു​ബാ​യ്: ആ​ഫ്രി​ക്ക​ന്‍രാ​ജ്യ​മാ​യ മൊ​റോ​ക്ക​യി​ല്‍ ആ​ദ്യ​മാ​യി വ​നി​താ പ്ര​ധാ​ന​മ​ന്ത്രി. ഫാ​ത്തി​മ എ​സാ​റ എ​ല്‍ മ​ന്‍സൂ​രി​യെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി മു​ഹ​മ്മ​ദ് ആ​റാ​മ​ന്‍ രാ​ജാ​വ് നി​യ​മി​ച്ച​ത്.

അ​മ്പ​തു​കാ​രി​യാ​യ ഫാ​ത്തി​മ അ​റ​ബ് ലോ​ക​ത്തെ മൂ​ന്നാ​മ​ത്തെ വ​നി​താ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്. ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രി​യാ​യി പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ള്ള ഫാ​ത്തി​മ മാ​രാ​കേ​ഷി​ലെ മേ​യ​റു​മാ​യി​രു​ന്നു.

ച​രി​ത്ര​പ​ര​മെ​ന്നാ​ണ് ത​ന്‍റെ സ്ഥാ​ന​ല​ബ്ധി​യെ ഫാ​ത്തി​മ വി​ശേ​ഷി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഫാ​ത്തി​മ​യു​ടെ ഓ​ത​ന്‍റി​സി​റ്റി ആ​ന്‍ഡ് മോ​ഡേ​ണി​റ്റി പാ​ര്‍ട്ടി (പി​എ​എം) 97 സീ​റ്റ് നേ​ടി 395 അം​ഗ പാ​ര്‍ല​മെ​ന്‍റി​ൽ വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യെ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത് 198 പേ​രു​ടെ പി​ന്തു​ണ​യാ​ണ്. സ​ര്‍ക്കാ​ര്‍ രൂ​പ​വ​ത്ക​ര​ണ​ത്തി​ന് ഫാ​ത്തി​മ​യ്ക്ക് ചെ​റു​ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ വേ​ണ്ടി​വ​രും.

Latest News

Corehub Up