തിരുവനന്തപുരം: കാപ്പാ കേസിൽ പ്രതിയായി വിയ്യൂർ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗണ്‍സിലർ ആർ. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പിൽ ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ.
നിർദേശങ്ങൾ മറികടന്നു സുഗതന് അനുകൂലമായി നിലപാടെടുത്ത തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയ്ക്കെതിരേ വകുപ്പുതല അന്വേഷണത്തിനു നിർദേശം.
കെഎഎസ് ഉദ്യോഗസ്ഥയായ ഇവരിൽ നിന്നു വിശദീകരണവും തേടുമെന്നാണു സൂചന. വിയ്യൂർ ജയിൽ സൂപ്രണ്ട് വഴി സുഗതൻ നൽകിയ അവധി അപേക്ഷ ആഭ്യന്തര വകുപ്പാണ് അഭിപ്രായത്തിനായി തദ്ദേശ വകുപ്പിലേക്ക് അയച്ചത്.
തദ്ദേശ വകുപ്പ് അസിസ്റ്റന്റ്, വകുപ്പ് പ്രത്യേകം നടപടി സ്വീകരിക്കേണ്ടതില്ലെന്ന് കുറിപ്പെഴുതിയെങ്കിലും പിന്നീട് വോട്ടിനിട്ട് നടപടിയെടുക്കുകയായിരുന്നു.