Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fear Of Disaster In

Europe

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ആ​ല്‍​പ്സ് മ​ല​നി​ര​ക​ളി​ല്‍ ദു​ര​ന്ത​ഭീ​തി; 2.5 ല​ക്ഷം ട​ണ്‍ ഭാ​ര​മു​ള്ള കൂ​റ്റ​ന്‍ ഹി​മാ​നി പ​തി​ക്കു​മെ​ന്ന ഭീ​തി​യി​ൽ റാ​ന്‍​ഡ ഗ്രാ​മം

 ബേ​ൺ: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ മ​നോ​ഹ​ര​മാ​യ ആ​ൽ​പൈ​ൻ ഗ്രാ​മ​മാ​യ റാ​ൻ​ഡ​യ്ക്ക് മേ​ൽ ക​രി​നി​ഴ​ൽ പ​ര​ത്തി കൂ​റ്റ​ൻ ഹി​മാ​നി. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 4,505 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള വൈ​സ്ഹോ​ൺ പ​ർ​വ​ത​നി​ര​യു​ടെ കി​ഴ​ക്ക​ൻ ഭാ​ഗ​ത്തു​ള്ള ഗ്ലേ​ഷ്യ​റി​ൽ നി​ന്ന് 250,000 ട​ൺ ഭാ​ര​മു​ള്ള ഭീ​മാ​കാ​ര​മാ​യ ഐ​സ് ബ്ലോ​ക്ക് അ​ട​ർ​ന്നു വീ​ഴാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. പ്ര​ശ​സ്ത വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ സെ​ർ​മാ​റ്റി​ന് സ​മീ​പ​മു​ള്ള ഈ ​മ​ല​യോ​ര ഗ്രാ​മം ഇ​പ്പോ​ൾ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ്.

റാ​ൻ​ഡ ഗ്രാ​മ​ത്തി​ന് മു​ക​ളി​ലാ​യി തൂ​ങ്ങി​ക്കി​ട​ക്കു​ന്ന ഈ ​ഹി​മാ​നി ദി​വ​സേ​ന 20 സെന്‍റി​​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ താ​ഴേ​ക്ക് നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് വാ​ലി​സ് ക​ന്റോ​ൺ പ്ര​കൃ​തി ദു​ര​ന്ത വി​ഭാ​ഗം എ​ൻ​ജി​നീ​യ​ർ നോ​ർ​ബ​ർ​ട്ടോ കാ​ർ​ലെ​ൻ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മു​ത​ൽ ഈ ​ഗ്ലേ​ഷ്യ​റി​ന്‍റെ അ​സാ​ധാ​ര​ണ ച​ല​ന​ങ്ങ​ൾ ശാ​സ്ത്ര​ജ്ഞ​ർ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്.

സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് നാ​ല് ഘ​ട്ട​ങ്ങ​ളാ​യു​ള്ള മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ത്തി​ൽ നി​ല​വി​ൽ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്നു. അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ൽ ക​ർ​ശ​ന​മാ​യ യാ​ത്രാ​വി​ല​ക്കും സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഹി​മാ​നി പൂ​ർ​ണ​മാ​യി അ​ട​ർ​ന്നു വീ​ഴു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ നാ​ലാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്ന് ഗ്രാ​മം പൂ​ർ​ണ​മാ​യി ഒ​ഴി​പ്പി​ക്കേ​ണ്ടി വ​രും. വ​രും ദി​വ​സ​ങ്ങ​ളി​ൽ പെ​യ്യാ​നി​രി​ക്കു​ന്ന പു​തി​യ മ​ഞ്ഞു​വീ​ഴ്ച സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ഹി​മാ​നി​ക​ൾ​ക്ക് താ​ഴെ​യു​ള്ള പീ​ഠ​ഭൂ​മി​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന വ​ലി​യ അ​ള​വി​ലു​ള്ള മ​ഞ്ഞു​കൂ​ടി ഈ ​ഐ​സ് ബ്ലോ​ക്ക് അ​ട​ർ​ന്നു വീ​ഴു​മ്പോ​ൾ ഒ​പ്പം കൊ​ണ്ടു​പോ​കു​മെ​ന്നും, ഇ​ത് അ​തി​ഭീ​ക​ര​മാ​യ ഒ​രു ആ​ഘാ​ത​ത്തി​നും വ​ലി​യ ഹി​മാ​നി​പാ​ത​ത്തി​നും കാ​ര​ണ​മാ​കു​മെ​ന്നും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ്നോ ​ആ​ൻ​ഡ് അ​വ​ലാ​ഞ്ച് റി​സ​ർ​ച്ച് വി​ദ​ഗ്ധ​ൻ സ്റ്റെ​ഫാ​ൻ മാ​ർ​ഗ്രെ​ത്ത് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

മു​ൻ​കാ​ല​ങ്ങ​ളി​ലും റാ​ൻ​ഡ ഗ്രാ​മം സ​മാ​ന​മാ​യ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ചി​ട്ടു​ണ്ട്. 1636 ജ​നു​വ​രി 13ന് ​ഉ​ണ്ടാ​യ ഐ​സ്-​മ​ഞ്ഞു​പാ​ത ദു​ര​ന്ത​ത്തി​ൽ 37 പേ​ർ​ക്കും, 1720 ഫെ​ബ്രു​വ​രി 18-ന് ​ന​ട​ന്ന സ​മാ​ന സം​ഭ​വ​ത്തി​ൽ 12 പേ​ർ​ക്കും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. പ്ര​കൃ​തി​യു​ടെ നി​യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ മ​നു​ഷ്യ​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റു​ന്ന ഈ ​പ​ർ​വ​ത​നി​ര​ക​ളി​ൽ, വ​രും ദി​വ​സ​ങ്ങ​ളി​ൽ കാ​ലാ​വ​സ്ഥ എ​ന്ത് ക​രു​തി​വെ​ച്ചി​രി​ക്കു​ന്നു എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് സ്വി​സ് ഭ​ര​ണ​കൂ​ടം.

Latest News

Corehub Up