കോഴിക്കോട്: പിഎസ്സിക്ക് ക്രൈംബ്രാഞ്ചിനെ ഭയമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കാലിക്കട്ട് പ്രസ് ക്ലബ് മാധ്യമ അവാര്‍ഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പല നിയമനത്തിലും ഉണ്ടായിട്ടുള്ള ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. എന്നാല്‍, ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ഹാജരാകാന്‍ ആവശ്യപ്പെട്ടാല്‍ പിഎസ്സി ചെയര്‍മാനും അംഗങ്ങളും വരുന്നില്ല.
ഞങ്ങള്‍ അന്വേഷണത്തില്‍ അതീതരാണെന്ന നിലപാടിലാണ്. അവര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ഭയപ്പെടുകയാണ്. ഒന്നും ഭയപ്പെടാനില്ലെങ്കില്‍ ആരുടെ മുന്നിലും അന്വേഷണത്തിന് തയാറാണെന്ന ആര്ജവമാണു കാണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പിഎസ്സി ചെയര്‍മാനും അംഗങ്ങള്‍ക്കും ക്രൈംബ്രാഞ്ചിനു മുന്നില്‍ വരേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
കാലിക്കട്ട് പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഇ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.