Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Feast Celebration At Thazhampally St. James Church

Thiruvananthapuram

താ​ഴം​പ​ള്ളി സെ​ന്‍റ് ജയിം​സ് പ​ള്ളി​യി​ൽ തി​രു​നാ​ളാ​ഘോ​ഷം

ചി​റ​യി​ൻ​കീ​ഴ്: മു​ത​ല​പ്പൊ​ഴി അ​ത്ഭു​ത കാ​ശു​രൂ​പ മാ​താ​വി​ന്‍റെ തി​രു​നാ​ൾ മ​ഹോ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യി. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ൺ ബോ​സ്കോ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ മ​ഹോ​ത്സ​വ​ത്തി​നു കൊ​ടി​യേ​റി. തു​ട​ർ​ന്ന് മാ​മ്പ​ള്ളി ഇ​ട​വ​ക വി​കാ​രി ഫാ. ​ഡേ​വി​ഡ്‌​സ​ൺ നേ​തൃ​ത്വം ന​ൽ​കി​യ സ​മൂ​ഹ ദി​വ്യ​ബ​ലിയും തോ​പ്പ് ഇ​ട​വ​ക വി​കാ​രി ഫാ. ​ക്രി​സ്റ്റി​ൽ റൊ​സാ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ച​നപ്ര​ഘോ​ഷ​ണവും നടന്നു.

ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചു​തെ​ങ്ങ് ഇ​ട​വ​ക വി​കാ​രി ഫ. ​സ​ന്തോ​ഷ് പ​നി​യ​ടി​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മൂ​ഹ ദി​വ്യ​ബ​ലി, പൂ​ത്തു​റ ഇ​ട​വ​ക വി​കാ​രി ഫാ. ​റോ​സ്ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ച​ന പ്ര​ഘോ​ഷ​ണം.

നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു പു​ല്ലു​വി​ള ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍റ​ണി എ​സ്ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മൂ​ഹ ദി​വ്യ​ബ​ലി, മൂ​ങ്ങോ​ട് ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​നു അ​ല​ക്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം.

28 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു റോ​സ് സ്മി​നി ആ​ശ്ര​മം പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഫാ. ​ഫ്രാ​ൻ​സി സ്മേ​നാ​ചേ​രി ന​യി​ക്കു​ന്ന ആ​ഘോ​ഷ​മാ​യ സ​ന്ധ്യാ​വ​ന്ദ​ന പ്രാ​ർ​ഥ​ന, ഫാ​ത്തി​മ​പു​രം ഇ​ട​വ​ക വി​കാ​രി ഫാ. ​കെ. കോ​സ്മോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം തു​ട​ർ​ന്ന് ച​പ്ര​പ്ര​ദ​ക്ഷി​ണം. 29നു ​വൈ​കു​ന്നേ​രം 4.30ന് ‌​തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ആ​ർ. ക്രി​സ്തു​ദാ​സ് മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കു​ന്ന പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി, തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.

Latest News

Corehub Up