കണ്ണംകുളങ്ങര ക്രിസ്തുരാജ ദേവാലയം
തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്നലെ രാവിലെ 6.30ന് വിശുദ്ധ കുർബാനക്കും കൂടുതുറക്കൽ ശുശ്രൂഷയ്ക്കും ഫാ. ജിയോ ചെരടായി കാർമികത്വംവഹിച്ചു. തുടർന്ന് മുഖ്യപ്രസുദേന്തി വാഴ്ചയ്ക്ക് വികാരി ഫാ. മാത്യു വെട്ടത്ത് നേതൃത്വംനൽകി. വൈകിട്ട് 6.30ന് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ വാർഡ് കൗൺസിലർ മുംതാസ് നിർവഹിച്ചു. കുടുംബയൂണിറ്റുകളിൽ നിന്നുള്ള അമ്പ് എഴുന്നള്ളിപ്പ് രാത്രി 10ന് പള്ളിയിൽ സമാപിച്ചു.
തിരുനാൾ ദിനമായ ഇന്ന് രാവിലെ 6.30ന് വിശുദ്ധ കുർബാന. ഫാ. മാത്യു വെട്ടത്ത് കാർമികനാകും. രാവിലെ 9.30ന് ആഘോഷമായ തിരുനാൾ പാട്ടു കുർബാനയ്ക്ക് ഫാ.ഡോ. ഇഗ്നേഷ്യസ് നന്തിക്കര മുഖ്യകാർമികനാകും. ഫാ.ഡോ. വിൻസെന്റ് ആലപ്പാട്ട് വചനസന്ദേശം നൽകും. ഫാ. മാത്യു വെട്ടത്ത് സഹകാർമികനാകും. വൈകിട്ട് 5.30ന് തിരുനാൾ പ്രദക്ഷിണം.
യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തിയ കാരുണ്യ സമർപ്പണ കിറ്റുകൾ ചാരിറ്റി സന്യാസസമൂഹം നടത്തുന്ന അനാഥഭവനങ്ങളിലേക്ക് നൽകി. കൈക്കാരന്മാരായ പൗലോസ് കരയാംപറമ്പിൽ, വിജോ ഫ്രാൻസിസ് കുട്ടഞ്ചേരി, മദർ സുപ്പീരിയർ സിസ്റ്റർ ജെംസി, കൺവീനർമാരായ ജെഷീൻ പോൾ പെല്ലിശേരി, ജോർജ് അലക്സ് മഞ്ഞക്കാലായിൽ, ജോസ് അറയ്ക്കൽ, ജോൺസൺ മീൻപറമ്പിൽ, പിയൂസ് പുലിക്കോട്ടിൽ, ദേവസി ചുങ്കത്ത്, സാംസൺ കൊള്ളന്നൂർ, ജിത്ത് ആന്റോ അറയ്ക്കൽ തുടങ്ങിയവർ തിരുനാളിന് നേതൃത്വംനൽകും.
മണലൂർ വെസ്റ്റ് സെന്റ് ജോസഫ് പള്ളി
വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് തൃശൂർ അതിരൂപത ഫിനാൻസ് ഓഫിസർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് കൊടിയേറ്റി. വികാരി ഫാ. ജോജു ചിരിയൻകണ്ടത്ത് സഹകാർമികനായി. 21, 22, 23 തീയതികളിലാണ് തിരുനാൾ ആഘോഷം.
21ന് രാവിലെ 6.30 ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന, തിരുസ്വരൂപം എഴുന്നള്ളിച്ചുവയ്ക്കൽ എന്നിവയ്ക്ക് ഫാ. ജിക്സൺ താഴത്ത് കാർമികത്വം വഹിക്കും.
തിരുനാൾ ദിനമായ 22ന് രാവിലെ 10ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ.എലോയ് ചിറമ്മൽ മുഖ്യകാർമ്മികത്വം വഹിക്കും. ഫാ.ഡോ. ബിൽജു വാഴപ്പിള്ളി തിരുനാൾ സന്ദേശം നല്ക്കും.
വൈകീട്ട് നാലിന് വിശുദ്ധ കുർബാന. തുടർന്ന് തിരുനാൾ പ്രദക്ഷിണവും ഉണ്ടായിരിക്കും. വികാരി ഫാ. ജോജു ചിരിയൻകണ്ടത്ത്, ട്രസ്റ്റിമാരായ സ്റ്റീഫൻ ചുങ്കത്ത്, ജോസഫ് തോപ്പിൽ, വർഗീസ് പെരുമാടൻ, ജനറൽ കൺവീനർ സന്തോഷ് മാളിയേക്കൽ വിവിധ തിരുനാൾ കമ്മിറ്റി കൺവീനർന്മാർ എന്നിവരാണ് തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്.
മുണ്ടത്തിക്കോട് ക്രിസ്തുരാജ ദേവാലയം
ക്രിസ്തുരാജന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. ജോൺ പാവറട്ടിക്കാരന്റെ സാന്നിധ്യത്തിൽ വല്ലച്ചിറ ഇടവക വികാരി ഫാ. റാഫി തട്ടിൽ കൊടിയേറ്റ് നിർവഹിച്ചു.
കൈക്കാരന്മാരായ ജോൺസൺ കണ്ണനായ്ക്കൽ, ജിമ്മി മാളിയേക്കൽ, ബിനോയ് മുണ്ടമറ്റത്തിൽ, വെറൊനിക്ക ചെറുവത്തൂർ, ജനറൽ കൺവീനർ ബിജു അയ്യങ്കോരിൽ, എന്നിവർ നേതൃത്വംനൽകി. 20 മുതൽ 23 വരേയാണ് തിരുനാൾ.
മംഗലം കപ്പേള
വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോന പള്ളിക്കുകീഴിലെ മംഗലം കപ്പേളയിലെ സംയുക്ത തിരുനാൾ ഇന്ന് ആഘോഷിക്കും.
വൈകീട്ട് നാലിന് കുർബാന, 4.45ന് ഇടവക പള്ളിയിൽനിന്നു കപ്പേളയിലേക്ക് വിശുദ്ധന്റെ കിരീടം എഴുന്നള്ളിപ്പ്. തുടർന്ന് മംഗലം കപ്പേളയിൽ നൊവേന, ലദീഞ്ഞ്, വചന സന്ദേശം. തുടർന്ന് നേർച്ചപായസവിതരണം നടക്കും. ചടങ്ങുകൾക്ക് ഫൊറോന വികാരി ഫാ. വർഗീസ് തരകൻ, അസി.വികാരി ഫാ. ആൽവിൻ അക്കരപട്ട്യേക്കൽ, ജനറൽ കൺവീനർ ടി.എൽ. ഡേവിസ് എന്നിവർ നേതൃത്വംനൽകും.
പാറന്നൂർ സെന്റ് ജോസഫ് പള്ളി
കപ്പേളകളിലെ തിരുനാൾ ഇന്ന്. രാവിലെ 6.30ന് കുർബാന, 10നുള്ള ആഘോഷമായ കുർബാനയ്ക്ക് ഫാ. സിന്റോ പൊറത്തൂർ മുഖ്യകാർമികത്വംവഹിക്കും.
ഫാ. കനേഡിയൻ തണ്ടാശേരി സന്ദേശംനൽകും. തുടർന്ന് പ്രദക്ഷിണവും നടക്കും. വൈകീട്ട് കപ്പേളകളിൽ ലദീഞ്ഞ്, നോവേന, നേർച്ചവിതരണം. രാത്രി എട്ടിന് സിനിമാ പ്രദർശനവും ഉണ്ടായിരിക്കും.