Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Feast Day

Kottayam

ഇ​ന്ന് കു​ഞ്ഞ​ച്ച​ന്‍റെ തി​രു​നാ​ൾ

രാ​മ​പു​രം: വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ ഇ​ന്ന് ആ​യി​ര​ങ്ങ​ള്‍ മാ​ധ്യ​സ്ഥം തേ​ടി രാ​മ​പു​ര​ത്തെ​ത്തും. നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ത്തുനി​ന്നു​മു​ള​ള കു​ഞ്ഞ​ച്ച​ൻഭ​ക്ത​രും തീ​ർ​ഥാ​ട​ക​രും ക​ബ​റി​ടം സ​ന്ദ​ർ​ശി​ക്കാനും നേ​ർ​ച്ചസ​ദ്യ​യി​ൽ പ​ങ്കെ​ടു​ക്കാ​നും രാ​മ​പു​ര​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്തും. രാ​മ​പു​രം ഫൊ​റോ​നാ പ​ള്ളി​യി​ല്‍ ഇ​ന്നു രാ​വി​ലെ 5.15നും ​ആ​റി​നും 7.15നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. ഒ​ന്‍​പ​തി​ന് നേ​ര്‍​ച്ചഭ​ക്ഷ​ണം വെ​ഞ്ചി​രി​പ്പ്. തു​ട​ര്‍​ന്ന് വൈ​കു​ന്നേ​രം നാ​ലുവ​രെ തു​ട​ര്‍​ച്ച​യാ​യി പ​ള്ളി മൈ​താ​നി​യി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള ബൂ​ത്തു​ക​ളി​ല്‍ നേ​ര്‍​ച്ചഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തും.

പത്തിന് ​ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ മു​ഖ്യകാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യും സ​ന്ദേ​ശ​വും. 11.45ന് ​പാ​ലാ രൂ​പ​ത ഡി​സിഎം​എ​സ് തീ​ര്‍​ഥാ​ട​ന പ​ദ​യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം. 12ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം. ര​ണ്ടി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന, ല​ദീ​ഞ്ഞ് -ഫാ. ​തോ​മ​സ് കി​ഴ​ക്കേ​കൊ​ല്ലി​ത്താ​നം. നാ​ലി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം -ഫാ. ​മാ​ത്യു പ​ന​ങ്ങാ​ട്ട്.

തീ​ര്‍​ഥാ​ട​ക​രു​ടെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് രാ​മ​പു​ര​ത്തേ​ക്കും തി​രി​ച്ചും പ്ര​ത്യേ​ക ബ​സ് സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും. സ്വ​കാ​ര്യവാ​ഹ​ന​ങ്ങ​ളി​ല്‍ വ​രു​ന്ന തീ​ര്‍​ഥാ​ട​ക​ർക്ക് പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ന​ലെ രാ​വി​ലെ ഫാ. ​ജോ​സ​ഫ് തേ​വ​ര്‍​പ​റ​മ്പി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു സ​ന്ദേ​ശം ന​ല്‍​കി. 11ന് ​പാ​ലാ രൂ​പ​ത മു​ഖ്യവി​കാ​രി ജ​നറാൾ മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു സ​ന്ദേ​ശം ന​ല്‍​കി. വൈ​കു​ന്നേ​രം 4.30ന് ​ഫാ. തോ​മ​സ് ത​യ്യി​ല്‍ സു​റി​യാ​നി കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം ന​ട​ത്തി.

District News

വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ തി​രു​നാ​ൾ: കൊ​ടി​യേ​റ്റ് 26ന്

മാ​ന്നാ​നം: മാ​ന്നാ​നം സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ തി​രു​നാ​ളി​ന് വെ​ള്ളി​യാ​ഴ്ച കൊ​ടി​യേ​റും. രാ​വി​ലെ 11ന് ​അ​ദി​ലാ​ബാ​ദ് രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് ത​ച്ചാ​പ​റ​മ്പ​ത്ത് സി​എം​ഐ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന എ​ന്നി​വ ന​ട​ക്കും.

ഫാ. ​കു​ര്യ​ൻ ചാ​ല​ങ്ങാ​ടി സി​എം​ഐ, ഫാ. ​റ്റി​സ​ൺ പാ​ത്തി​ക്ക​ൽ സി​എം​ഐ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ്ര​സു​ദേ​ന്തി സം​ഗ​മം ഫാ. ​ജെ​റി​ൻ തു​രു​ത്തേ​ൽ സി​എം​ഐ ന​യി​ക്കും. 4.30ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന: ഫാ. ​തോ​മ​സ് ഇ​രു​മ്പു​കു​ത്തി​യി​ൽ സി​എം​ഐ.


27ന് ​സ​ന്യ​സ്ത ദി​ന​മാ​യി ആ​ച​രി​ക്കും. രാ​വി​ലെ ആ​റി​നും ഏ​ഴി​നും ഒ​മ്പ​തി​നും വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന. 10ന് ​സ​ന്യ​സ്ത സം​ഗ​മം. ഫാ. ​അ​നീ​ഷ് ഈ​റ്റ​ക്കു​ന്നേ​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. 11ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന: റ​വ.​ഡോ. പോ​ൾ പു​തു​വ വി​സി. വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന: തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ അ​ല​ക്സി​യോ​സ്. 6.30ന് ​വി​ശു​ദ്ധ ചാ​വ​റ പി​താ​വി​ന്‍റെ രൂ​പം പ്ര​തി​ഷ്ഠി​ക്കും.


28ന് ​രാ​വി​ലെ 5.15നും 6.15​നും എ​ട്ടി​നും 9.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന. 11ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന: ഫാ. ​മാ​ത്യു ച​ക്കാ​ല​യ്ക്ക​ൽ സി​എം​ഐ. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന. തു​ട​ർ​ന്ന് ചാ​വ​റ കു​ടും​ബ സം​ഗ​മം ന​ട​ക്കും. വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന: ബം​ഗ​ളൂ​രു ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ റ​വ.​ഡോ. ജോ​സ് ചേ​ന്നാ​ട്ടു​ശേ​രി സി​എം​ഐ. ആ​റി​ന് വ​ച​ന​പ്ര​ഘോ​ഷ​ണ​വും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും.


29 മു​ത​ൽ ജ​നു​വ​രി ര​ണ്ടു​വ​രെ ദി​വ​സേ​ന രാ​വി​ലെ ആ​റി​നും 7.30നും 11​നും വിശുദ്ധ കുർബാന, വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന.


തി​രു​നാ​ൾ ദി​ന​മാ​യ മൂ​ന്നി​ന് രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന: തി​രു​വ​ന​ന്ത​പു​രം പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ആ​ന്‍റ​ണി ഇ​ളം​തോ​ട്ടം സി​എം​ഐ. എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന: പ്രി​യോ​ർ ജ​ന​റ​ൽ റ​വ.​ഡോ. തോ​മ​സ് ചാ​ത്തം​പ​റ​മ്പി​ൽ സി​എം​ഐ. 11ന് ​സി​എം​ഐ സ​ഭ​യി​ലെ ന​വ​വൈ​ദി​ക​ർ അ​ർ​പ്പി​ക്കു​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് പ്ര​ശ​സ്ത​മാ​യ പി​ടി​യ​രി ഊ​ട്ടു​നേ​ർ​ച്ച. വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന: ഫാ. ​തോ​മ​സ് ക​ല്ലു​ക​ളം സി​എം​ഐ. 6.30ന് ​വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം, കൊ​ടി​യി​റ​ക്ക​ൽ. 8.30ന് ​ശി​ങ്കാ​രി​മേ​ളം, ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ.
​ആ​ശ്ര​മം പ്രി​യോ​ർ ഫാ. ​കു​ര്യ​ൻ ചാ​ല​ങ്ങാ​ടി സി​എം​ഐ, ഫാ. ​റെ​ന്നി ക​ള​ത്തി​ൽ സി​എം​ഐ, ഫാ. ​ആ​ന്‍റ​ണി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ സി​എം​ഐ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

Latest News

Corehub Up